Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനബി ജീവിതവും...

നബി ജീവിതവും സന്ദേശവും: സൗഹൃദ സംഗമം

text_fields
bookmark_border
The Prophets Life and Message; friends meet
cancel

ദോ​ഹ: സി.​ഐ.​സി ദോ​ഹ സോ​ൺ 'മു​ഹ​മ്മ​ദ് ന​ബി ജീ​വി​ത​വും സ​ന്ദേ​ശ​വും' എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സൗ​ഹൃ​ദ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

മ​നു​ഷ്യ​ൻ എ​ന്ന നി​ല​യി​ൽ ദൈ​വ​ത്തി​ന്‌ ത​ന്റെ ജീ​വി​തം സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് ഭൂ​മി​യി​ൽ ജീ​വി​ക്കേ​ണ്ട​ത് എ​ങ്ങ​നെ​യാ​ണെ​ന്നാ​ണ് മു​ഹ​മ്മ​ദ് ന​ബി ത​ന്റെ ആ​ദ​ർ​ശ​ജീ​വി​ത​ത്തി​ലൂ​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത് സ​ദ​സ്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചി​ല​ർ സ്വ​ന്തം ക​വി​താ​ശ​ക​ല​ങ്ങ​ൾ സ​ദ​സ്സു​മാ​യി പ​ങ്കി​ട്ട​പ്പോ​ൾ മ​റ്റു ചി​ല​ർ പ്ര​വാ​ച​ക​ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ടാ​ണ് സൗ​ഹൃ​ദം വി​ളി​ച്ച​റി​യി​ച്ച​ത്.

മു​ഹ​മ്മ​ദ്‌ ന​ബി​യു​ടെ സ​ന്ദേ​ശ​ങ്ങ​ള്‍ വാ​യി​ച്ച​റി​ഞ്ഞ വി​വ​ര​ങ്ങ​ളും പ​ങ്കു​വെ​ച്ചു. സി.​ഐ.​സി ദോ​ഹ സോ​ൺ വൈ​സ് പ്ര​സി​ഡ​ന്റ് ബ​ഷീ​ർ അ​ഹ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഫ​ക്റു​ദ്ദീ​ൻ അ​ഹ​മ്മ​ദ് പ്ര​വാ​ച​ക​ദൗ​ത്യം എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​ഐ.​സി സോ​ണ്‍ പ്ര​സി​ഡ​ന്റ് മു​ഷ്‌‌​താ​ഖ് ഹു​സൈ​ന്‍ ഉ​ദ്‌‌​ഘാ​ട​നം ചെ​യ്‌​തു. കേ​ന്ദ്ര സ​മി​തി അം‌​ഗം ഇ.​അ​ര്‍‌​ഷാ​ദ്, അ​സീ​സ് മ​ഞ്ഞി​യി​ല്‍, സു​രേ​ഷ് ക​രി​യാ​ട്‌, ജ​യ​ന്‍ മ​ടി​ക്കൈ, ജോ​ണ്‍‌​സ​ണ്‍ ഇ​ട​ത്തു​രു​ത്തി, ബി​നീ​ഷ്, ശ്രീ‌​ലേ​ഖ തു​ട​ങ്ങി​യ​വ​ര്‍ പ​​ങ്കെ​ടു​ത്തു. സി.​ഐ.​സി മ​ദീ​ന ഖ​ലീ​ഫ സോ​ണ​ൽ സ​മി​തി അം​ഗം അ​ബ്ദു​ൽ​ഹ​മീ​ദ് താ​നൂ​ര്‍ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - The Prophet's Life and Message; meet
Next Story