കളിക്കിടെ താരം കുഴഞ്ഞുവീണു; മത്സരം നിർത്തിവെച്ചു
text_fieldsസ്റ്റാർസ് ലീഗ് മത്സരത്തിനിടെ കുഴഞ്ഞുവീണ അൽ വക്റ താരത്തെ ആംബുലൻസിൽ
ആശുപത്രിയിലേക്ക് മാറ്റുന്നു (ടി.വി ചിത്രം)
ദോഹ: മത്സരത്തിനിടെ അൽ വക്റ താരം കുഴഞ്ഞുവീണതിനെ തുടർന്ന് ശനിയാഴ്ച നടന്ന അൽ റയ്യാൻ - അൽ വക്റ ഖത്തർ സ്റ്റാർസ് ലീഗ് മത്സരം നിർത്തിവെച്ചു. മത്സരത്തിന്റെ 41ാം മിനിറ്റിലായിരുന്നു വക്റ പ്രതിരോധ താരം ഉസ്മാൻ കൗലിബലി കളത്തിൽ വീണത്. ഉടൻ അടിയന്തര ചികിത്സ നൽകിയ താരത്തെ ഗ്രൗണ്ടിൽ കുതിച്ചെത്തിയ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് റഫറി മത്സരം നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
അൽവക്റ താരത്തിന് ഏറ്റവും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാനും സുഖം പ്രാപിക്കാനും കഴിയട്ടെ - ഖത്തർ ഫുട്ബാൾ ഫെഡറേഷൻ സന്ദേശത്തിൽ പറഞ്ഞു. താരത്തിന്റെ ആരോഗ്യം ആശങ്കാജനകമല്ലെന്ന് അൽ കാസ് അവതാരകനെ ഉദ്ധരിച്ച് 'ദി പെനിൻസുല' റിപ്പോർട്ട് ചെയ്തു. മത്സരത്തിൽ ഹാമിഷ് റോഡ്രിഗസ് നൽകിയ കോർണർ കിക്കിലൂടെ കലീൽസാദ് നേടിയ ഗോളിൽ റയ്യാൻ 1-0ത്തിന് മുന്നിൽ നിൽക്കുകയാണ്. ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ അൽ ദുഹൈൽ അൽ അറബിയെ 2-0ത്തിന് തോൽപിച്ചു. അൽ ഖോർ -ഉംസലാൽ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

