സൗത്ത് സിമൈസിമ അടിസ്ഥാന വികസന പ്രവൃത്തികൾ തുടങ്ങി
text_fieldsപദ്ധതിക്കു കീഴിൽ വരുന്ന റോഡ്
ദോഹ: സൗത്ത് സിമൈസിമയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് (പാക്കേജ് 2) പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ തുടക്കം കുറിച്ചു. മേഖലയിലെ പ്രാദേശിക റോഡുകളുടെ വികസനവും ഗതാഗത സുരക്ഷയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിെൻറ ഭാഗമായി പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
സൗത്ത് സിമൈസിമയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ആദ്യ പാക്കേജ് നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം േമയ് മാസത്തിൽ ആരംഭിച്ചിരുന്നു. സിമൈസിമ മേഖലയിലെ അൽഖോർ തീരദേശ പാതയുടെ കിഴക്കാണ് പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്നത്. കിഴക്ക് സിമൈസിമ കോർണിഷ് സ്ട്രീറ്റും വടക്ക് സിമൈസിമ റോഡും പ്രദേശത്തെ അതിരിടുന്നു. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടായേക്കാവുന്ന പാരിസ്ഥിതികാഘാതം കുറക്കാൻ മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വർഷവും ഓരോ ഘട്ടം എന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 2023 മൂന്നാം പാദത്തോടെ പദ്ധതി പൂർത്തിയാക്കുമെന്നാണ് അശ്ഗാൽ അധികൃതർ വ്യക്തമാക്കുന്നത്.
21 കിലോമീറ്റർ നീളമുള്ള റോഡ് ശൃംഖല, സ്ട്രീറ്റ് ലൈറ്റുകൾ, പോളുകൾ തുടങ്ങി ഗതാഗത സുരക്ഷക്കായുള്ള സംവിധാനങ്ങൾ, റോഡ് മാർക്കിങ്ങുകൾ, 4.3 കിലോമീറ്റർ നീളത്തിൽ സൈക്കിൾ-കാൽനടപ്പാത എന്നിവയാണ് പദ്ധതിയിലുൾപ്പെടുന്നത്. കൂടാതെ 26 കിലോമീറ്റർ ദൈർഘ്യത്തിൽ ൈഡ്രനേജ് നെറ്റ്വർക്ക്, 28 കിലോമീറ്റർ നീളമുള്ള ഉപരിതല-ഭൂഗർഭ ൈഡ്രനേജ് നെറ്റ്വർക്ക് എന്നിവയും 3.5 കിലോമീറ്റർ നീളത്തിൽ ടി.എസ്.ഇ നെറ്റ്വർക്കും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. 319 മില്യൻ റിയാലാണ് പദ്ധതിയുടെ ആകെ ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

