ഹൃദയത്തിന്റെ വഴി
text_fieldsജനുവരിയിലെ തണുത്ത കാറ്റ്. ദൂരക്കാഴ്ച മറക്കുന്ന ചെറിയ മൂടൽമഞ്ഞ്. നക്ഷത്രങ്ങളെ പോലെ ചിതറി കിടക്കുന്ന ദുബൈ നഗരത്തിലെ വൈദ്യുത വിളക്കുകൾ. സിഗ്നലിൽ കാത്തുനിൽക്കുന്ന വാഹനങ്ങളുടെ ചുവന്ന ലൈറ്റുകൾ. ആർക്കൊക്കെയോ ഉള്ള ഭക്ഷണവുമായി കുതിക്കുന്ന ഡെലിവറി ബൈക്കുകൾ, പല വർണങ്ങളിൽ മിന്നുന്ന മനോഹരമായ
വിവിധ സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും നെയിം ബോർഡുകൾ.
പാതി വലിച്ചു തീർന്ന സിഗരറ്റ് കൈയിൽ പിടിച്ച്, ഫ്ലാറ്റിന്റെ ജനാലയിലൂടെ അയാൾ ദൂരേക്ക് നോക്കി നിന്നു. റൂമിൽ നിന്നും ചെറിയ ശബ്ദത്തിൽ ഒഴുകി വരുന്ന ഹിന്ദി ഗസൽ കേൾക്കുന്നുണ്ട്.
ഒരുപാട് പ്രതീക്ഷകൾ നിറച്ച്, ആകാശത്തിലൂടെ വിവിധ നാട്ടിൽ നിന്നുമെത്തിയും തിരിച്ചുപോകുകയും ചെയ്യുന്ന വിമാനങ്ങൾ.
അറിയാതെ, അയാളുടെ ചിന്തകൾ ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ, വിമാനങ്ങളേക്കാൾ വേഗത്തിൽ നാട്ടിലേക്ക് പറന്നു. വീട്ടുമുറ്റത്തെ മണ്ണുവഴികൾ, പച്ചപ്പിന്റെ ഗന്ധം,
സന്ധ്യക്ക് ഉമ്മ വിളിക്കുന്ന ശബ്ദം. ഓർമകൾ... ഒരു വാതിൽ തുറക്കുന്നതുപോലെ അകത്തേക്ക് കടന്നു.
അവൻ മനസ്സിൽ പറഞ്ഞു: “നമ്മൾ ജീവിതത്തിൽ നേടുന്നതെല്ലാം കൈകളിലല്ല, ഹൃദയം സഹിക്കേണ്ട ഭാരങ്ങളിലാണ്.” “ദൂരം നമ്മളെ ശക്തരാക്കുന്നുവെന്ന് എല്ലാവരും പറയും,
പക്ഷേ ചില ദൂരങ്ങൾ നമ്മളെ കൂടുതൽ നിശ്ശബ്ദരാക്കുകയാണ് ചെയ്യുന്നത്.”
“പലപ്പോഴും വിട്ടുപോകുന്നത് ധൈര്യമല്ല, തുടരുകയാണ് ഏറ്റവും വലിയ സഹനം.”
ജീവിതം അവനെ മുന്നോട്ട് തള്ളിക്കൊണ്ടിരിക്കുമ്പോഴും, അവൻ മനസ്സിലാക്കി -സ്വന്തമെന്ന് വിളിക്കുന്ന ഒരിടം നമ്മൾ താമസിക്കുന്ന സ്ഥലമല്ല, ഭാര്യയും കുട്ടികളും കാത്തിരിക്കുന്ന
മനസ്സ് എപ്പോഴും മടങ്ങിപ്പോകാൻ തയാറാകുന്ന ഇടമാണ്.
ഓർമകൾ അവനെ പിടിച്ചുനിർത്തിയില്ല, അവയെ അവൻ വിട്ടുമാറിയുമില്ല. അവ ശാന്തമായി കൂടെയിരുന്നു -ജീവിതം മുഴുവൻ നടത്തേണ്ട യാത്രക്ക് അവൻ മനുഷ്യനായി തുടരാൻ
വേണ്ട തെളിവുപോലെ.
റൂമിൽ നിന്നും അയാളുടെ ഇഷ്ട ഗായകന്റെ പാട്ടിന്റെ നേർത്ത വരികൾ മെല്ലെ ഒഴുകി വന്നു
“നിക് ലോന ബേനക സമാനാ ഖരാബ് ഹെ…
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
