ഉദ്ഘാടന പോരാട്ടം അൽ ബെയ്തിൽ
text_fieldsദോഹ: ലോകകപ്പ് പോരാട്ടം തുറന്നുവിട്ട അൽ ബെയ്ത് സ്റ്റേഡിയത്തിലൂടെ തന്നെയാവും ഏഷ്യൻ കപ്പിന്റെ പോരാട്ട നാളുകൾക്കും കൊടി ഉയരുന്നത്. 2024 ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന മത്സരത്തിന് അൽ ബെയ്ത് സ്റ്റേഡിയം സാക്ഷ്യം വഹിക്കുമെന്നാണ് സൂചനകൾ. ഗ്രൂപ് ‘എ’യിൽ ആതിഥേയരായ ഖത്തറിന്റെ പോരാട്ടത്തോടെയാവും ടൂർണമെന്റ് കിക്കോഫ്. ഖത്തറിന്റെ എതിരാളി ആരാണെന്ന് വ്യാഴാഴ്ച ഉച്ചക്ക് നടക്കുന്ന നറുക്കെടുപ്പിലൂടെ അറിയാം.
നിലവിൽ ലോകകപ്പിന് വേദിയായ എട്ടിൽ ആറ് സ്റ്റേഡിയങ്ങളാണ് ഏഷ്യാകപ്പിനായി തിരഞ്ഞെടുത്തത്. ലോകകപ്പ് ഫൈനൽ നടന്ന ലുസൈൽ സ്റ്റേഡിയവും കണ്ടെയ്നറുകൾകൊണ്ട് നിർമിച്ച് അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റിയ സ്റ്റേഡിയം 974ഉം ഒഴികെ എല്ലാ വേദികളിലും ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കും.
അൽ ജനൂബ് സ്റ്റേഡിയം, അൽ ബെയ്ത് സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം എന്നീ ലോകകപ്പ് വേദികൾക്കുപുറമെ, ജാസിം ബിൻ ഹമദ്, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നിവിടങ്ങളിലും പന്തുരുളും.
പോട്ട് 1- (ടീമുകൾ, ഫിഫ റാങ്കിങ് ക്രമത്തിൽ)
ഖത്തർ (61), ജപ്പാൻ, (20), ഇറാൻ (24), ദക്ഷിണ കൊറിയ (27),
ആസ്ട്രേലിയ (29), സൗദി അറേബ്യ (54).
പോട്ട് 2
ഇറാഖ് (67), യു.എ.ഇ (72), ഒമാൻ (73), ഉസ്ബകിസ്താൻ (74),
ചൈന (81), ജോർഡൻ (84).
പോട്ട് 3
ബഹ്റൈൻ (85), സിറിയ (90), ഫലസ്തീൻ (93), വിയറ്റ്നാം (95),
കിർഗിസ്താൻ (96), ലബനാൻ (99)
പോട്ട് 4
ഇന്ത്യ (101), തജ്കിസ്താൻ (109), തായ്ലൻഡ് (114), മലേഷ്യ (138),
ഹോങ്കോങ് (147), ഇന്തോനേഷ്യ (149).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

