വാഴയൂർ സർവിസ് ഫോറം ഭാരവാഹികൾ
text_fieldsഫൈറൂസ് പുല്ലാറാട്ട്, റഫീഖ് കാരാട്, ഉണ്ണിക്കൃഷ്ണൻ എള്ളാത്ത്
ദോഹ: വാഴയൂർ സർവിസ് ഫോറം (വി.എസ്.എഫ്) ഖത്തർ ഭാരവാഹികളെ തെരഞ്ഞടുത്തു. ബിൻ മഹ്മൂദിലെ കടവ് റസ്റ്റാറൻറിൽ നടന്ന വി.എസ്.എഫ് ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറായി റഫീഖ് കാരാടിനെയും, ജനറൽ സെക്രട്ടറിയായി ഫൈറൂസ് പുല്ലാറാട്ടിനെയും, ട്രഷററായി ഉണ്ണിക്കൃഷ്ണൻ എള്ളാത്തിനെയും തെരഞ്ഞടുത്തു.
മറ്റു ഭാരവാഹികൾ: രത്നാകരൻ കാരാട്, മുഹമ്മദ് വാഴയൂർ, ഒ. ഷാനിബ്, ഫാസില മഷ്ഹൂദ് ( വൈസ് പ്രസിഡൻറുമാർ). നസീഫ് തിരുത്തിയാട്, ഷിനോയ് പൊന്നേംപാടം, നസീർ കൊട്ടുപാടം, റൂബി ഹസീബ് (ജോയൻറ് സെക്രട്ടറിമാർ).
വി.സി മഷ്ഹൂദ് (ചീഫ് അഡ്വൈസർ), സുലൈമാൻ മദനി തിരുത്തിയാട്, മുഹമ്മദ് അലി കോട്ടുപാടം (അഡ്വൈസറി ബോർഡ് അംഗങ്ങൾ).
ചാലിയാർ ദോഹ സെക്രട്ടറി സി.ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. രതീഷ് കക്കോവ് അധ്യക്ഷതവഹിച്ചു. മഷ്ഹൂദ് വിസി പരിപാടികൾക്കു നേതൃത്വം നൽകി. സുലൈമാൻ മദനി, ആസിഫ് കക്കോവ്, ഹസീബ് ചെണ്ണയിൽ, ഫാസില മഷ്ഹൂദ് , റൂബി ഹസീബ് എന്നിവർ സംസാരിച്ചു. റഫീഖ് കാരാട് സ്വാഗതവും ഉണ്ണിക്കൃഷ്ണൻ എള്ളാത്ത് നന്ദിയും പറഞ്ഞു.

