Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅർബുദത്തെ...

അർബുദത്തെ അതിജീവിച്ചവരുടെ എണ്ണം ഉയർന്ന നിരക്കിൽ

text_fields
bookmark_border
അർബുദത്തെ അതിജീവിച്ചവരുടെ എണ്ണം ഉയർന്ന നിരക്കിൽ
cancel

ദോഹ: ഖത്തറിൽ അർബുദത്തെ അതിജീവിച്ചവരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കിലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 2018ൽ രാജ്യത്ത് രണ്ടായിരത്തോളം പുതിയ കാൻസർ കേസുകൾ രജിസ്​റ്റർ ചെയ്​തു. മന്ത്രാലയത്തിന് കീഴിലെ ഖത്തർ നാഷനൽ കാൻസർ രജിസ്​ട്രി പുറത്തുവിട്ട റിപ്പോർട്ടിലാണ്​ ഇക്കാര്യങ്ങളുള്ളത്​. സ്​തനാർബുദ കേസുകളിൽ 88 ശതമാനവും മലാശയ അർബുദ കേസുകളിൽ 82 ശതമാനവും രോഗത്തെ അതിജീവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്.

പുതിയ രോഗികളിൽ 80 ശതമാനവും പ്രവാസികളാണ്​. അതിൽ തന്നെ 46 ശതമാനം സ്​ത്രീകളും 54 ശതമാനം പുരുഷന്മാരുമാണ്​. സ്​ത്രീകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്​തത് സ്​തനാർബുദമാണ്. സ്​ത്രീകളിൽ 39.15 ശതമാനമാണ് സ്​തനാർബുദം കണ്ടെത്തിയിരിക്കുന്നത്. ആകെ കേസുകളിലും കൂടുതലായി കണ്ടെത്തിയിരിക്കുന്നത് സ്​തനാർബുദം തന്നെയാണ്​ (16.58 ശതമാനം).

പുരുഷന്മാർക്കിടയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്​തിരിക്കുന്നത് വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന അർബുദമാണ്. 11 ശതമാനം പേർക്കും മലാശയ കാൻസർ കണ്ടെത്തി. 9.52 ശതമാനം േപ്രാസ്​റ്റേറ്റ് കാൻസറും റിപ്പോർട്ട് ചെയ്​തിട്ടുണ്ട്. രജിസ്​ട്രി കണക്കുകൾ പ്രകാരം തൈറോയ്​ഡ് കാൻസറാണ് മൂന്നാമത്. ആകെ കേസുകളിൽ 6.33 ശതമാനമാണ് തൈറോയ്​ഡ് കേസുകളുടെ വ്യാപ്​തി.

14 വയസ്സ് വരെയുള്ള കുട്ടികളെ പരിശോധിച്ചപ്പോൾ 46 പുതിയ അർബുദ കേസുകൾ കണ്ടെത്തി. ഇതിൽ 33 ശതമാനം ഖത്തരികളും ബാക്കി വിദേശികളുമാണ്​. 63 ശതമാനം പെൺകുട്ടികളും 37 ശതമാനം ആൺകുട്ടികളുമാണ്​. കുട്ടികൾക്കിടയിൽ ഏറ്റവും കൂടുതൽ രജിസ്​റ്റർ ചെയ്​തത് ലുക്കീമിയയാണ്. ആകെ കേസുകളിൽ 32.16 ശതമാനവും ലുക്കീമിയയാണ്. 13 ശതമാനം തലച്ചോറിനെ ബാധിക്കുന്ന അർബുദവും കണ്ടെത്തിയിട്ടുണ്ട്.

ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, സിദ്റ, ഖത്തർ കാൻസർ സൊസൈറ്റി എന്നീ സ്​ ഥാപനങ്ങൾക്കിടയിലുള്ള കാര്യക്ഷമമായ പങ്കാളിത്തത്തെയും സഹകരണത്തെയുമാണ് നാഷനൽ കാൻസർ രജിസ്​ട്രി പ്രതിനിധാനംചെയ്യുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നാഷനൽ കാൻസർ കമ്മിറ്റി വൈസ്​ പ്രസിഡൻറ് ഡോ.മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancercancer survivors
Next Story