ലബ്സയീറിൽ വുഖൂദിെൻറ പുതിയ പെട്രോൾ സ്റ്റേഷൻ
text_fieldsലബ്സയീറിൽ തുറന്ന വുഖൂദിെൻറ പുതിയ പെേട്രാൾ സ്റ്റേഷൻ
ദോഹ: വുഖൂദിെൻറ 108ാമത് പെട്രോൾ സ്റ്റേഷൻ അൽ ശഹാനിയയിലെ ലബ്സയീറിൽ പ്രവർത്തനമാരംഭിച്ചു. പുതിയ പെേട്രാൾ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പെട്രോളിയം ഉൽപന്നങ്ങൾക്കുള്ള വർധിച്ച ആവശ്യം കണക്കിലെടുത്ത് രാജ്യത്തുടനീളം വുഖൂദിെൻറ പെേട്രാൾ സ്റ്റേഷൻ ശൃംഖല വ്യാപിക്കുന്നതിെൻറ ഭാഗമായാണിതെന്നും മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സഅദ് റാഷിദ് അൽ മുഹന്നദി പറഞ്ഞു.
10,800 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലബ്സയീർ പെേട്രാൾ സ്റ്റേഷനിൽ നാല് നിരകളിലായി എട്ട് ഡിസ്പെൻസറുകളാണ് ലൈറ്റ് വാഹനങ്ങൾക്കായി സ്ഥാപിച്ചിരിക്കുന്നത്. ലബ്സയീർ മേഖലയിലെയും സമീപപ്രദേശങ്ങളിലെയും ഇന്ധന ആവശ്യങ്ങൾക്ക് ഏറെ പരിഹാരമാകുന്നതാണ് പുതിയ സ്റ്റേഷൻ. പുതുതായി പ്രവർത്തനമാരംഭിച്ച ലബ്സയീർ പെേട്രാൾ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സിദ്റ സ്റ്റോറും ഷഫാഫ് എൽ.പി.ജി സിലിണ്ടർ വിൽപനയും വുഖൂദ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ മാന്വൽ കാർ വാഷിങ്, ഓയിൽ ചേഞ്ച് സേവനം, ടയർ അകറ്റുപ്പണി എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

