Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാണിജ്യ വ്യവസായ...

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ കെട്ടിടം ലുസൈലിൽ ഇന്നു മുതൽ പ്രവർത്തന സജ്ജം

text_fields
bookmark_border
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ കെട്ടിടം ലുസൈലിൽ ഇന്നു മുതൽ പ്രവർത്തന സജ്ജം
cancel

ദോഹ: വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആസ്ഥാനം ലുസൈൽ സിറ്റിയിലേക്ക് മാറ്റുന്നു. പുതിയ ആസ്ഥാനം ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. മന്ത്രാലയത്തിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് നടപടി. ഏകജാലക സംവിധാനം ഉൾപ്പെടെ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഇനി പുതിയ ആസ്ഥാനത്ത് ലഭ്യമാകും.

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും എളുപ്പത്തിൽ സേവനം ലഭ്യമാക്കുന്നതിനായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും 500-ലധികം ഇലക്ട്രോണിക് സേവനങ്ങൾ പഴയതുപോലെ തന്നെ തുടർന്നും ലഭ്യമാകും. ഉപഭോക്താക്കൾക്ക് ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ ഇത് സഹായകരമാണ്.

തടസ്സങ്ങളില്ലാതെ സേവനം ലഭ്യമാക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7.30 - വൈകീട്ട് അഞ്ചു വരെ ഓഫിസ് പ്രവർത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - The new building of the Ministry of Commerce and Industry in Lusail becomes operational starting today
Next Story