ധാർമിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത -ഡോ. നൗഷിക് പുതിയോട്ടിൽ
text_fieldsഅൽ മനാർ മദ്റസ പ്രവേശനോത്സവം ഡോ. നൗഷിക്
പുതിയോട്ടിൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: മാറുന്ന ജീവിതസാഹചര്യങ്ങളിൽ സോഷ്യൽ മീഡിയകൾ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരാകണമെന്നും അനിവാര്യമായ ധാർമിക വിദ്യാഭ്യാസം അവർക്കുറപ്പ് വരുത്തണമെന്നും ഖത്തർ യൂനിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിൻ ക്ലിനിക്കൽ ഫാക്കൽറ്റിയും എച്ച്.എം.സി എമർജൻസി മെഡിസിൻ അസോസിയറ്റ് കൺസൽട്ടന്റുമായ ഡോ. നൗഷിക് പുതിയോട്ടിൽ. അബൂഹമൂർ എം.ഇ.എസ് സ്കൂളിൽ പ്രവർത്തിക്കുന്ന അൽമനാർ മദ്റസ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘തിരിച്ചറിവിന്റ വിദ്യാഭ്യാസം; ധാർമികതയുടെയും’ എന്ന പേരിൽ നടന്ന പ്രവേശനോത്സവത്തിൽ ക്യു.കെ.ഐ.സി പ്രസിഡന്റ് മുജീബുറഹ്മാൻ മിശ്കാത്തി, ജനറൽ സെക്രട്ടറി സലാഹുദ്ദീൻ സലാഹി, ഉമർ ഫൈസി, കെ.ടി. ഫൈസൽ സലഫി, നിയാസ് കാവുങ്ങൽ എന്നിവർ സംസാരിച്ചു.
വിവിധ പരീക്ഷകളിലും മത്സരങ്ങളിലും ഉന്നതവിജയം നേടിയവർക്കുള്ള അവാർഡ് ദാനവും സമ്മാന വിതരണവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തെ ക്ലാസുകൾക്ക് തുടക്കമായെന്നും കൂടുതൽ വിവരങ്ങൾക്ക് 55559756, 60004486 നമ്പറുകളിൽ ബന്ധപ്പെടാമെന്നും എജുക്കേഷൻ വിങ് കൺവീനർ ഷബീർ അലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

