Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂറോപ്യൻ ശേഖരത്തിനും...

യൂറോപ്യൻ ശേഖരത്തിനും ഖുർആൻ പരിഭാഷകൾക്കും നാഷനൽ ലൈബ്രറിയിൽ ആവശ്യക്കാരേറെ

text_fields
bookmark_border
യൂറോപ്യൻ ശേഖരത്തിനും ഖുർആൻ പരിഭാഷകൾക്കും നാഷനൽ ലൈബ്രറിയിൽ ആവശ്യക്കാരേറെ
cancel
camera_alt

ഖത്തർ നാഷനൽ ലൈബ്രറി 

ദോഹ: ഖത്തർ നാഷനൽ ലൈബ്രറിയിൽ (ക്യു.എൻ.എൽ) യൂറോപ്യൻ സാഹിത്യകാരന്മാരുടെ കൃതികൾക്കും ക്ലാസിക്കുകൾക്കും ആവശ്യക്കാർ ഏറെ. കൂടാതെ ലൈബ്രറിയിലെ വിവിധ ഭാഷകളിലായുള്ള ഖുർആൻ, ഹദീഥ് പരിഭാഷകൾക്കും ജനപ്രീതിയേറിയതായി ക്യു.എൻ.എൽ കലക്​ഷൻ ഡെവലപ്മെൻറ് മാനേജർ ജൂസ അൽ മർറി പറഞ്ഞു.

പൊതുവിഭാഗത്തിൽ ഭാഷാപഠനത്തിനായുള്ള പുസ്​തകങ്ങളും മറ്റു േസ്രാതസ്സുകളുമാണ് കൂടുതൽ പേർ തേടുന്നതെന്നും ഇവയിൽ ഫ്രഞ്ച്, സ്​പാനിഷ്, ജർമൻ, ഇറ്റാലിയൻ ഭാഷകളിലുള്ള പുസ്​തകങ്ങളാണ് ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്തതെന്നും ജൂസ അൽ മർറി കൂട്ടിച്ചേർത്തു.

റൈസ്​ ഓഫ് നിയോ നാഷനലിസം ഇൻ യൂറോപ്​, ഇക്കണോമിക് ഇനീക്വാലിറ്റി ഇൻ പ്രീ ഇൻഡസ്​ട്രിയൽ ടൈംസ്​, ഇന്നവേഷൻ ആൻഡ് എജുക്കേഷൻ തുടങ്ങി വിവിധ വിഷയങ്ങളിലായി നിരവധി പുസ്​തക ശേഖരങ്ങളാണ് ഖത്തർ നാഷനൽ ലൈബ്രറിയിലുള്ളത്.

ലൈബ്രറിയിലുള്ള 50000ത്തിലധികം അക്കാദമിക് ജേണലുകൾ, 11000 മാഗസിനുകൾ, 9000 ദിനപത്രങ്ങൾ, 4000 റിപ്പോർട്ടുകൾ, 5000 ൈപ്രമറി സോഴ്സ്​ ഡോക്യുമെൻറുകൾ, പുസ്​തകങ്ങൾ, നിരൂപണങ്ങൾ, േട്രഡ് പബ്ലിക്കേഷനുകൾ, ജീവചരിത്രങ്ങൾ, ഇ-ബുക്കുകൾ തുടങ്ങിയവ ഉപയോക്താക്കൾക്കും അംഗങ്ങൾക്കും ഉപയോഗപ്പെടുത്താനാകും.നയം, അന്താരാഷ്​ട്ര ബന്ധം, സാമ്പത്തിക സമഗ്രത, രാഷ്​ട്രമീമാംസ, വാണിജ്യം, ധനകാര്യം, വിദ്യാഭ്യാസം, ഗവൺമെൻറുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങി നിരവധി ശീർഷകങ്ങളിൽ പ്രസിദ്ധീകരണങ്ങൾ ലൈബ്രറിയിലുണ്ട്.

പ്രധാനമായും ഇംഗ്ലീഷ് ഭാഷയിലുള്ള കൃതികളാണധികവും. കൂടാതെ അറബിക്​, സ്​പാനിഷ്, ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ, തുർക്കിഷ്, പോർചുഗീസ്​, ചെക്ക് തുടങ്ങി നിരവധി യൂറോപ്യൻ ഭാഷകളിലുള്ള പുസ്​തകങ്ങളും പ്രസിദ്ധീകരണങ്ങളും തൊട്ടുപിന്നിലുണ്ട്.

യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ക്ലാസിക്കൽ അറബി സാഹിത്യവും പുരസ്​കാരങ്ങൾ നേടിയ മറ്റു കൃതികളും ലൈബ്രറിയിലുണ്ടെന്നും അൽ മർറി ചൂണ്ടിക്കാട്ടി.

യൂറോപ്യൻ ഭാഷകളിലും ലാറ്റിൻ ഭാഷയിലുമുള്ള നിരവധി ഗ്രന്ഥങ്ങളാണ് ഖത്തർ നാഷനൽ ലൈബ്രറിയിലെ ഹെറിറ്റേജ് ലൈബ്രറിയിലുള്ളത്. ലാറ്റിൻ ഭാഷയിലെഴുതിയ അറബിക് ഇസ്​ലാമിക് സയൻസ്​ കൃതികളും ഇവിടെയുണ്ട്. 1448ൽ ഗുട്ടൻബർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചതിന് തൊട്ടടുത്ത വർഷങ്ങളിൽ പ്രിൻറ് ചെയ്യപ്പെട്ടവയാണധികവും. ഈ വിഭാഗത്തിൽ യൂറോപ്യൻ സഞ്ചാരികളുടെ സഞ്ചാരപഥങ്ങളെ വിശദീകരിക്കുന്ന സഞ്ചാര കൃതികളുമടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National LibraryEuropean collectionstranslations Qur'an
News Summary - The National Library is in high demand for European collections and translations of the Qur'an
Next Story