ഒളിമ്പിക് നഗരിയിൽ ആദ്യമായി ദേശീയഗാനം
text_fieldsഒളിമ്പിക്സ് സ്വർണം നേടിയ ഫാരിസ് ഇബ്രാഹീം ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൊവാൻ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിക്കൊപ്പം
ദോഹ: കാത്തിരിപ്പുകൾക്കൊടുവിൽ ഒളിമ്പിക് മെഡൽ പോഡിയത്തിൽ ഖത്തറിെൻറ ദേശീയഗാനം മുഴങ്ങിക്കേട്ടു. നേരത്തെ വെള്ളി, വെങ്കല മെഡലുകളണിഞ്ഞപ്പോൾ പതാകകൾ പലവട്ടം ഉയർന്നെങ്കിലും സ്വർണമണിഞ്ഞ രാജ്യത്തിനുള്ള അവകാശമായ ദേശീയഗാനം മുഴങ്ങുന്നത് കേൾക്കാനായുള്ള കാത്തിരിപ്പിലായിരുന്നു രാജ്യം.
ദേശീയഗാനം മുഴങ്ങിക്കേൾക്കുന്ന വിഡിയോ പങ്കുവെച്ചായിരുന്നു ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൊവാൻ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി മെഡൽ സന്തോഷം പങ്കുവെച്ചത്. അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിക്കും പിതാവ് അമീറിനും അഭിനന്ദനവും അനുഗ്രഹവും ചൊരിഞ്ഞ ജൊവാൻ, അറബ് ലോകത്തിനും ഖത്തറിലെ ജനങ്ങൾക്കും അഭിമാന നിമിഷമാണെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

