വരവായി മഴക്കാലം ശനിയാഴ്ചമുതൽ 'അൽ വസ്മി'യെന്ന് കാലാവസ്ഥാ വിഭാഗം
text_fieldsദോഹ: കടുത്ത ചൂടിൽ ചൂട്ടുപഴുത്ത മരുഭൂമിയിലേക്ക്, ആശ്വാസത്തിെൻറ തെളിനീരായി മഴക്കാലമെത്തുന്നു. വരുന്ന ശനിയാഴ്ച മുതൽ ഖത്തറിെൻറ വർഷകാലമായ 'അല്‍ വാസ്മി' ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും വേഗമേറിയ കാറ്റിനും സാധ്യതയുണ്ടാകും. പടിഞ്ഞാറുനിന്ന് മഴമേഘങ്ങൾ കിഴക്കു ഭാഗത്തേക്ക് നീങ്ങുന്ന കാലയളവാണ് അൽവസ്മി. ഈ 52 ദിവസങ്ങളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി മഴലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. കടൂത്ത ചൂടിൽനിന്ന് രാജ്യത്തെ കാലാവസ്ഥ തണുപ്പിലേക്ക് മാറുന്നതിെൻറ ആരംഭം കൂടിയാവും ഇത്. പകലിലെ ചൂടിൽനിന്ന് രാത്രിയിൽ തണുപ്പിലേക്കും മിതോഷ്ണത്തിലേക്കും അന്തരീക്ഷം മാറും. പ്രത്യേക തരം കൂൺവിഭാഗമായ ട്രഫിൽ, ജെറേനിയം തുടങ്ങിയ ചെടികൾ വളരുകയും പൂവിടുകയും ചെയ്യുന്ന സമയം കൂടിയാണ് അൽവസ്മി. അന്തരീക്ഷ താപനില 35 നും 20നുമിടയിലേക്ക് താഴും. മഴക്കാലം മറയുന്നതോടെ വസന്തകാലത്തിലേക്കുള്ള തുടക്കവുമാവും. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നലുണ്ടാകുമ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകാനിടയുള്ളതിനാൽ കാഴ്ചാപരിധി കുറയും. വാഹനങ്ങൾ ൈഡ്രവ് ചെയ്യുമ്പോൾ വേഗം കുറക്കണം. വിൻഡോ അടച്ചിട്ടുണ്ടെന്നും വൈപ്പർ പ്രവർത്തിക്കുന്നുവെന്നും ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

