മൊഡേണ കോവിഡ് വാക്സിൻ കൂടി ഉടൻ എത്തും
text_fieldsമുതിർന്ന പൗരൻ വാക്സിൻ കുത്തിവെപ്പെടുക്കുന്നു
ദോഹ: രാജ്യത്തേക്ക് മൊഡേണ കമ്പനിയുടെ കോവിഡ് വാക്സിൻ കൂടി അടുത്തയാഴ്ചകളിൽ എത്തും. പൊതുജനാരോഗ്യമന്ത്രാലയത്തിലെ വാക്സിനേഷൻ യൂനിറ്റിെൻറയും ആരോഗ്യസുരക്ഷ സാംക്രമികരോഗനിയന്ത്രണവിഭാഗത്തി േൻറയും മേധാവി ഡോ. സുഹ അൽ ബയാത് അറിയിച്ചതാണ് ഇക്കാര്യം. ഇൻസ്റ്റഗ്രാമിൽ നടന്ന തൽസമയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
നിലവിൽ രാജ്യത്ത് കോവിഡ് കുത്തിവെപ്പ് കാമ്പയിൻ നടക്കുകയാണ്. ഫൈസർ ബയോൻടെക് വാക്സിൻ ആണ് നിലവിൽ നൽകുന്നത്. ഈ കമ്പനിയോടൊപ്പം തന്നെ യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയായ മൊഡേണയുമായും വാക്സിന് വേണ്ടി ഖത്തർ കരാറിൽ ഒപ്പുവെച്ചിരുന്നു. ഈ കമ്പനിയുടെ വാക്സിൻ കൂടി എത്തുന്നതോടെ രണ്ടുകമ്പനികളുെട വാക്സിൻ എത്തുന്ന രാജ്യമായി ഖത്തർ മാറും. കഴിഞ്ഞ ഡിസംബർ 23മുതലാണ് രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങുന്നത്.
മൊഡേണ വാക്സിന് യു.എസ്, കാനഡ, യൂറോപ്യൻ യൂനിയൻ എന്നിവയുടെ അംഗീകാരം നിലവിൽ ലഭിച്ചിട്ടുണ്ട്.18 വയസ്സിനു മുകളിലുള്ളവർക്ക് അടിയന്തരഘട്ടത്തിൽ ഈ വാക്സിൻ നൽകാൻ ഡിസംബർ 18നാണ് യു.എസ് അനുമതി നൽകിയത്. കാനഡ ഡിസംബർ 23നും അനുമതി നൽകി. യൂറോപ്യൻ യൂനിയെൻറ മെഡിസിൻസ് ഏജൻസി ജനുവരി ആറിനാണ് മൊഡേണ വാക്സിന് അംഗീകാരം നൽകിയത്. ഫൈസർ വാക്സിൻപോലെ തന്നെ മൊഡേണ വാക്സിനും ഗുരുതരമായ പാർശ്വഫലങ്ങളില്ല. തങ്ങളുെട ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്ന് മൊഡേണ കമ്പനി പറയുന്നുണ്ട്. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം 92 ശതമാനം വിജയകരമാണ്. ആദ്യ ഡോസ് വാക്സിൻ നൽകിയതിനുശേഷം രണ്ട് ആഴ്ച കഴിഞ്ഞതിനു ശേഷമാണിതെന്നും കമ്പനി പറയുന്നു. ആദ്യ ഡോസ് നൽകിയതിന് ശേഷം നാലാഴ്ച കഴിഞ്ഞാണ് രണ്ടാമത് ഡോസ് നൽകുക. ഇത്തരത്തിൽ ആകുേമ്പാൾ 94 ശതമാനം രോഗപ്രതിരോധശേഷിയാണ് ഉണ്ടാവുക.
കോവിഡ് വാക്സിൻ കുത്തിവെെപ്പടുക്കുന്നതിന് മൂന്ന് ആശുപത്രികളിൽ കൂടി ഈയടുത്ത് സൗകര്യമേർപ്പെടുത്തിയിരുന്നു. ഖത്തർ യൂനിവേഴ്സിറ്റി അൽവാബ് ഹെൽത്ത് സെൻറർ, അൽ ഖോർ ഹെൽത്ത് സെൻറർ എന്നിവിടങ്ങളിലാണ് പുതുതായി കുത്തിവെപ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
അൽവജ്ബ, ലിബൈബ്, അൽറുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽതുമാമ, മുഐദർ എന്നീ ഹെൽത്ത് സെൻററുകളിലും കുത്തിവെപ്പ് സൗകര്യമുണ്ട്. ആരോഗ്യപ്രവർത്തകർ, പ്രായമായവർ, ദീർഘകാലരോഗമുള്ളവർ എന്നിവർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് വന്നതിനുശേഷം നേരിട്ട് ആശുപത്രികളിൽ എത്തി കുത്തിവെപ്പ് എടുക്കുകയാണ് വേണ്ടത്.
ആദ്യ ഷോട്ട് ആദ്യ (ഇഞ്ചക്ഷൻ) നൽകിയതിനുശേഷം 21 ദിവസങ്ങൾ കഴിഞ്ഞതിനുശേഷം മാത്രമേ കോവിഡ് വാകസിെൻറ രണ്ടാമത്തെ ഷോട്ട് ഒരാൾക്ക് നൽകൂ. രണ്ടാമത്തെ ഷോട്ട് നൽകുന്ന ദിവസം ആരോഗ്യപ്രവർത്തകർ ബുക്ക് ചെയ്യും. ഈ തീയതി ഓർത്തുവെച്ച് മുടക്കം വരാതെ തന്നെ രണ്ടാമത്തെ ഷോട്ടിന് കൃത്യസമയത്തുതന്നെ എത്തി വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. ഇത് സുപ്രധാനമായ കാര്യമാണ്. ഇതിൽ വീഴ്ച വന്നാൽ വാക്സിെൻറ ഫലപ്രാപ്തിയെ ബാധിക്കാൻ സാധ്യതയുണ്ട്.
വാക്സിെൻറ രണ്ടാമത് ഡോസ് സ്വീകരിച്ചതിന് ശേഷം ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് വാക്സിൻ ശരീരത്തിൽ കൊറോണ വൈറസിൽ നിന്ന് പൂർണമായ പ്രതിരോധ ശേഷി കൈവരിക്കുക. കുത്തിവെപ്പ് തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുേമ്പാഴും വാക്സിൻ സ്വീകരിച്ചവരിൽ ഇതുവരെ ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

