Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ​ലി​പെ​രു​ന്നാ​ൾ...

ബ​ലി​പെ​രു​ന്നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മു​നിസിപ്പൽ മ​ന്ത്രാ​ല​യം

text_fields
bookmark_border
ബ​ലി​പെ​രു​ന്നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മു​നിസിപ്പൽ മ​ന്ത്രാ​ല​യം
cancel

ദോ​ഹ: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പെ​രു​ന്നാ​ളും അ​വ​ധി ദി​ന​ങ്ങ​ളും ആ​ഘോ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്, ആ​രോ​ഗ്യ -സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ, ഫീ​ൽ​ഡ് സ​ർ​വി​സു​ക​ൾ, പാ​ർ​ക്കു​ക​ൾ -മ​റ്റ് പൊ​തു​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ എ​ന്നി​വ ഉ​റ​പ്പാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് വി​വി​ധ റെ​സ്റ്റാ​റ​ന്റു​ക​ൾ, ബേ​ക്ക​റി​ക​ൾ, ഇ​റ​ച്ചി -മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ലാ​ബു​ക​ളി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ക്കും. ബ​ലി​മൃ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ അ​റ​വു​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി കൂ​ടു​ത​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും നി​യോ​ഗി​ച്ചു. പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും ഇ​വ​ർ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കും. ബ​ലി അ​റു​ക്കു​ന്ന​തി​ന് മു​മ്പും ശേ​ഷ​വും പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​ങ്ങ​ളി​ല്ലെ​ന്നും ഭ​ക്ഷ്യ യോ​ഗ്യ​മാ​ണെ​ന്നും ഉ​റ​പ്പാ​ക്കും.

തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​യി ഇ​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​മു​ള്ള ബ​ലി​മൃ​ഗ​ങ്ങ​ളെ എ​ങ്ങ​നെ തി​ര​ഞ്ഞെ​ടു​ക്കാം എ​ന്ന​തി​നെ കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നാ​യി കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ലൈ​സ​ൻ​സു​ള്ള അ​റ​വു​ശാ​ല​ക​ളി​ൽ മാ​ത്രം ബ​ലി​ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഈ​ദ് ഗാ​ഹു​ക​ൾ, പ​ള്ളി​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, താ​മ​സ സ്ഥ​ല​ങ്ങ​ൾ, മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് വി​പു​ല​മാ​യ അ​ണു​ന​ശീ​ക​ര​ണ -കീ​ട​നാ​ശി​നി പ്ര​യോ​ഗ​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും അ​നു​മ​തി​യി​ല്ലാ​ത്ത പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.

പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ, കു​ടും​ബ​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി രാ​ജ്യ​ത്തെ പാ​ർ​ക്കു​ക​ൾ, ബീ​ച്ചു​ക​ൾ, മ​റ്റ് വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വിടങ്ങളിലെല്ലാം അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി പൂ​ർ​ണ്ണ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പാ​ർ​ക്കു​ക​ളി​ലെ ക​ളി​സ്ഥ​ല​ങ്ങ​ൾ, വാ​ട്ട​ർ കൂ​ള​റു​ക​ൾ, ശു​ചി​മു​റി​ക​ൾ, പൊ​തു സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ശു​ചീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തി. പെ​രു​ന്നാ​ൾ അ​വ​ധി​ദി​ന​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര സേ​വ​ന​ങ്ങ​ൾ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മ​റ്റ് പ​രാ​തി​ക​ൾ എ​ന്നി​വ മ​ന്ത്രാ​ല​യ​ത്തി​ന്റെ 184 എ​ന്ന കോ​ൾ സെ​ന്റ​ർ ന​മ്പ​റി​ലൂ​ടെ അ​റി​യി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministrymuncipalEid al-Fitraffairs
News Summary - The Ministry of Municipal Affairs has completed preparations for the Eid al-Fitr.
Next Story