തൊഴിൽ മന്ത്രാലയം ബോധവത്കരണ കാമ്പയിൻ നടത്തി
text_fieldsതൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച ബോധവത്കരണ കാമ്പയിനിൽനിന്ന്
ദോഹ: വേനൽക്കാലത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്കിടയിൽ ബോധവത്കരണവുമായി തൊഴിൽ മന്ത്രാലയം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിന്റെയും സഹകരണത്തോടെ ചൂട് മൂലമുണ്ടാകുന്ന അപകടസാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനും പ്രതിരോധ രീതികൾ പ്രചരിപ്പിക്കുന്നതിനുമായി രാജ്യവ്യാപകമായി ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു.
വിവിധ കമ്പനികളെയും തൊഴിൽ മേഖലകളെയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ കാമ്പയിൻ, തൊഴിലാളികളുടെ ആരോഗ്യസുരക്ഷയും സുരക്ഷിതമായ ജോലി അന്തരീക്ഷവും ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഉയർന്ന അന്തരീക്ഷ താപനില മൂലം ഉണ്ടാകാനിടയുള്ള തലകറക്കം, തലവേദന, ക്ഷീണം, ബോധം നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുക, പരിഹാര മാർഗനിർദേശം നൽകുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ കാമ്പയിനിൽ പങ്കെടുത്തു. കമ്പനികൾ അവരുടെ തൊഴിലാളികൾക്കായി ചൂട് സമ്മർദ പ്രതിരോധത്തെക്കുറിച്ച് പരിശീലനം, തണുത്ത കുടിവെള്ള വിതരണം, വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, മെഡിക്കൽ പരിശോധനകൾ തുടങ്ങിയ പ്രതിരോധ നടപടികൾ നടപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

