വാണിജ്യ വ്യവസായ മന്ത്രാലയം സെമിനാർ നടത്തി
text_fieldsവാണിജ്യ വ്യവസായ മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിൽനിന്ന്
ദോഹ: രാജ്യത്തിന്റെ വാണിജ്യ നിയമനിർമാണ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം നിർദിഷ്ട പാപ്പരത്ത നിയമത്തിന്റെ കരടിനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.
നിയമ സ്ഥാപനങ്ങൾ, ഓഡിറ്റർമാർ, കൺസൾട്ടന്റുമാർ, സർവകലാശാലകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽനിന്നായി 60ൽ അധികം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. കൂടാതെ, ബന്ധപ്പെട്ട മേഖലകളിലെ തെരഞ്ഞെടുത്ത വിദഗ്ധരും സ്പെഷലിസ്റ്റുകളും സെമിനാറിൽ പങ്കെടുത്തു. മന്ത്രാലയത്തിന്റെ നിയമകാര്യ വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ, നിർദിഷ്ട കരട് നിയമത്തിലെ പ്രധാന വ്യവസ്ഥകളും നിയമവുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

