പ്രവാസിയുടെ ജീവിതം ഒരു മാജിക് - പി.എം.എ ഗഫൂർ
text_fieldsഎഡ്മാഖ് സംഗമത്തിൽ പി.എം.എ ഗഫൂർ സംസാരിക്കുന്നു
ദോഹ: സ്വന്തം കുടുംബം പോറ്റാൻ ഗൾഫിലെത്തുകയും പിന്നീടത് എല്ലാവർക്കും വേണ്ടിയായി മാറുകയും ചെയ്യുന്ന അത്ഭുതമാണ് പ്രവാസിയുടെ ജീവിതമെന്ന് പ്രമുഖ പ്രഭാഷകൻ പി.എം.എ ഗഫൂർ അഭിപ്രായപ്പെട്ടു.
എറണാകുളം ജില്ലാ മുസ്ലിം അസോസിയേഷൻ ഖത്തർ ‘എഡ്മാഖ്’ ഫാമിലി -ദി റിയൽ വൈബ് ഓഫ് ഹോം എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉപാധികളില്ലാതെ പരസ്പരം സ്നേഹിക്കാനും വിട്ടുവീഴ്ച ചെയ്യാനും തയാറാകുന്നുവെങ്കിൽ സമാധാനത്തോടെ ഉറങ്ങാനും സമാധാനത്തോടെ ഉണരാനും കഴിയുന്ന രീതിയിൽ വീടകങ്ങൾ അനുഗ്രഹങ്ങളുടെ വിളനിലമാകുമെന്ന് അദ്ദേഹം പറഞ്ഞു. എഡ്മാഖ് പ്രസിഡന്റ് ഉസ്മാൻ യൂസഫ് അധ്യക്ഷത വഹിച്ചു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ എഡ്മാഖ് അംഗങ്ങളുടെ മക്കളെ പരിപാടിയിൽ അനുമോദിച്ചു. പി.എം.എ ഗഫൂർ ഉപഹാരങ്ങൾ വിതരണം ചെയ്തു.
എഡ്മാഖ് വൈസ് പ്രസിഡണ്ട് ഷിയാസ് കൊട്ടാരം മുഖ്യാതിഥിക്ക് ഉപഹാരം നൽകി. ഷാജി ഹൈദ്രോസ് സ്വാഗതവും സലാം ടി ബി നന്ദിയും പറഞ്ഞു. മുഹമ്മദ് ഇഹ്സാൻ അലി ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

