ഇന്ത്യൻ നഴ്സിങ് സംഘടന യുനീഖിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
text_fieldsനഴ്സസ് സംഘടനയായ യുനീഖ് ഭാരവാഹികൾ സ്ഥാനമേറ്റെടുത്തപ്പോൾ
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സിങ് സംഘടന യുനീഖിന്റെ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. അൽതുമാമയിലെ ഐ.ഐ.സി.സി കാഞ്ചാനി ഹാളിൽ നടന്ന ചടങ്ങിൽ ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിഖ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.എസ്.സി സെക്രട്ടറി നിഹാദ് അലി എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുത്തു.
ഇന്ത്യൻ ഫാർമസി അസോസിയേഷൻ പ്രധിനിധി അഷ്‌റഫ് വെൽ കെയർ, കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദു സമദ്, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഡോ. അൻവർ ഐ.ഡി.സി, ഹുസൈൻ (ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം), സംസ്കൃതി പ്രതിനിധി സുനിൽ, ഐ.സി.ബി.എഫ് സെക്രട്ടറി ബോബൻ വർക്കി, കേരള പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടർ സുധീർ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ച പരിപാടിയിൽ പ്രസിഡന്റ് ലുത്ഫി കലമ്പൻ, സെക്രട്ടറി ബിന്ദു ലിൻസൺ, ട്രഷറർ ദിലീഷ് ഭാർഗവൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ചുമതല എറ്റെടുത്തു.ഖത്തറിലെ പ്രധാന സംഘടനാ പ്രതിനിധികൾ, അപക്സ് ബോഡി നേതാക്കൾ പങ്കെടുത്തു.
ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനായി ചേർന്ന് പ്രവർത്തിക്കാനും, നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായും, നഴ്സിംഗ് എന്ന പ്രൊഫഷന്റെ പവിത്രതയും അഭിമാനവും കാത്തു സൂക്ഷിച്ചും ഇന്ത്യയുടെ മതേതര മൂല്യങ്ങൾ മുറുകെപിടിച്ചും, ഉറച്ച നിലപാടുകളുമായി യുണീഖ് എന്നും മുന്നിൽ ഉണ്ടാകുമെന്നും സ്ഥാനമേറ്റെടുത്തുകൊണ്ട് പ്രസിഡന്റ് ലുത്ഫി കലമ്പൻ പറഞ്ഞു.ഖത്തറിലെ സർക്കാർ , അർദ്ധ സർക്കാർ, മിലിട്ടറി, സ്വകാര്യ മേഖല, ഇൻഡസ്ട്രിയൽ തുടങ്ങി വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള നാല്പത് അംഗ യൂനിഖ് എക്സിക്യൂട്ടീവ്സിനെ പരിചയപ്പെടുത്തി.മുൻ പ്രസിഡന്റ് മിനി സിബി, സെക്രട്ടറി സാബിദ്, ട്രഷറർ അമീർ എന്നിവർക്കുള്ള ഉപഹാരം വിശിഷ്ടാഥിതികൾ കൈമാറി. ട്രഷറർ ദിലീഷ് നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

