കെ– പോപ് സംഗീതസംഘം ഐകോൺ ഖത്തറിലെത്തുന്നു
text_fieldsഐകോൺ കെ-പോപ്
ദോഹ: രാജ്യത്തെ ആദ്യ കെ-പോപ് സംഗീതോത്സവത്തിന്റെ ഭാഗമായി പ്രമുഖ കെ-പോപ് ബോയ്ബാൻഡായ ഐകോൺ ഖത്തറിലെത്തുന്നു. വരുന്ന മേയ് മാസത്തിലാണ് കെ-വൺ ഫിയസ്റ്റ എന്ന് പേരിട്ടിരിക്കുന്ന കെ-പോപ് സംഗീതോത്സവം നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. ലവ് സിനാരിയോ, റിഥം ടാ, ഗുഡ്ബൈ റോഡ് തുടങ്ങിയ ഹിറ്റ് സിംഗിൾസുകൾക്കുപിന്നിലെ ബോയ്ബാൻഡാണ് ഐകോൺ.
കെ.വൺ ഫെസ്റ്റ സംഗീതോത്സവത്തിന്റെ ഭാഗമായി നിരവധി കലാകാരന്മാരാണ് വേദിയിലെത്തുക. മേയ് 19-20 തീയതികളിലായി ലുസൈൽ മൾട്ടിപർപ്പസ് ഹാളിലാണ് പരിപാടി.
അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യതയും ആരാധകരുമുള്ള പോപ് ഗായക സംഘമാണ് ഐകോൺ ബാൻഡ്. ജേ, സോങ്, ബോബഡി, ഡികെ, ജുനെ, ചാൻ എന്നീ ആറുപേരുടെ സംഘം വലിയ ആസ്വാദകരുള്ള നിരയാണ്.