Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്ലാമിക് സെൻറർ അനുശോചിച്ചു
text_fieldsbookmark_border
പരയോടത്ത് അബൂബക്കർ
ദോഹ: ഖത്തർ കേരള ഇസ്ലാമിക് സെൻററിെൻറയും ഖത്തർ കെ.എം.സി.സിയുടെയും മുൻനിര പ്രവർത്തകനായിരുന്ന വളാഞ്ചേരി കുളമംഗലം സ്വദേശി പരയോടത്ത് അബൂബക്കറിെൻറ (60) നിര്യാണത്തിൽ അനുശോചിച്ചു. ഖത്തറിലെ വിവിധ സാമൂഹിക സേവന മേഖലകളിലും സംഘടന രംഗത്തും നിസ്തുല പ്രവർത്തനങ്ങൾ കാഴ്ചവെച്ച നിസ്വാർഥ സേവകനായിരുന്നു അദ്ദേഹമെന്ന് ഖത്തർ കേരള ഇസ്ലാമിക് സെൻറർ അനുസ്മരിച്ചു.
വർഷങ്ങളായി ഖത്തർ പ്രവാസിയായിരുന്നു. പത്ത് വർഷം മുമ്പാണ് പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് മടങ്ങിയത്. നാട്ടിൽ കുളമംഗലം മഹല്ലിെൻറ പ്രവർത്തനങ്ങളിലും മത സാമൂഹിക സേവനങ്ങളിലും കർമനിരതനായിരുന്നു അദ്ദേഹം. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഇസ്ഹാഖ്, മുഹമദ് അസ്ലം. മരുമക്കൾ: നൂർജഹാൻ, ഫാത്തിമ ഷെറിൻ, ജാസ്മി.
Next Story

