Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമു​ൻ അ​മീ​ർ ശൈ​ഖ്...

മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ വി​യോ​ഗം; ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം

text_fields
bookmark_border
മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ വി​യോ​ഗം; ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം
cancel
camera_alt

ദോഹയിലെത്തിയ യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അ​ൽ ന​ഹ് യാ​ൻ, ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി സെ​ബാ​സ്റ്റ്യ​ൻ ലെ​കോ​ർ​നു, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തുടങ്ങിയവരെ ലു​സെ​ൽ കൊ​ട്ടാ​ര​ത്തി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി സ്വീകരിച്ചപ്പോൾ

ദോ​ഹ: ഖ​ത്ത​ർ മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് വി​വി​ധ ലോ​ക​നേ​താ​ക്ക​ളും പ്ര​മു​ഖ വ്യ​ക്തി​ക​ളും ബു​ധ​നാ​ഴ്ച​യും ദോ​ഹ​യി​ലെ​ത്തി. രാ​ജ്യ​ത്തി​ന്റെ ആ​ധു​നി​ക​വ​ൽ​ക്ക​ര​ണ​ത്തി​നും ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള വ​ള​ർ​ച്ച​ക്കും അ​ടി​ത്ത​റ​യി​ട്ട പ്രി​യ നേ​താ​വി​ന്റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​വി​ധ നേ​താ​ക്ക​ളും രാ​ഷ്ട്ര​ത​ല​വ​ന്മാ​രു​മാ​ണ് എ​ത്തി​യ​ത്. ലു​സെ​ൽ കൊ​ട്ടാ​ര​ത്തി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ത​ല​വ​ന്മാ​രെ​യും പ്ര​തി​നി​ധി​ക​ളെ​യും സ്വീ​ക​രി​ച്ചു.

യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അ​ൽ ന​ഹ് യാ​ൻ, ജോ​ർ​ഡാ​ൻ രാ​ജാ​വ് അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ, ജ​ർ​മ്മ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മ​ർ, ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി സെ​ബാ​സ്റ്റ്യ​ൻ ലെ​കോ​ർ​നു, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും റാ​സ​ൽ​ഖൈ​മ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സൗ​ദ് ബി​ൻ സ​ഖ​ർ അ​ൽ ഖാ​സി​മി എ​ന്നി​വ​ർ ദോ​ഹ​യി​ലെ​ത്തി അ​മീ​റി​നെ ക​ണ്ട് അ​നു​ശോ​ച​ന​മ​റി​യി​ച്ചു. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂം, അ​ബു​ദാ​ബി ഡെ​പ്യൂ​ട്ടി ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​ഹ്നൂ​ൻ ബി​ൻ സ​യി​ദ് അ​ൽ ന​ഹ് യാ​ൻ, പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട് ഫോ​ർ സ്പെ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അ​ൽ ന​ഹ് യാ​ൻ തു​ട​ങ്ങി​യ​വ​രും യു.​എ.​ഇ പ്ര​സി​ഡ​ന്റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ന്ത​രി​ച്ച മു​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ വി​യോ​ഗം ഖ​ത്ത​റി​ന് മാ​ത്ര​മ​ല്ല, അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​നും വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് നേ​താ​ക്ക​ൾ അ​നു​സ്മ​രി​ച്ചു. ​ഖത്ത​റി​ലെ ജ​ന​ങ്ങ​ളു​ടെ​യും രാജകു​ടും​ബ​ത്തി​ന്റെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും വി​വി​ധ രാ​ഷ്ട്ര​നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ക്യൂ​ബ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി എ​ഡ്വേ​ർ​ഡോ മാ​ർ​ട്ടി​നെ​സ്, ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​ഹ​രി​ണി അ​മ​ര​സൂ​ര്യ, നേ​പ്പാ​ൾ വൈ​സ് പ്ര​സി​ഡ​ന്റ് റാം ​സ​ഹാ​യ പ്ര​സാ​ദ് യാ​ദ​വ്, സെ​ന​ഗ​ൽ പ്ര​സി​ഡ​ന്റ് ബ​സ്സി​റൂ ദി​യോ​മ​യെ ഫെ​യ്യും, കി​ർ​ഗി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ദി​ൽ​ബെ​ക് കാ​സി​മാ​ലി​യേ​വ് എ​ന്നി​വ​രും ക​ഴി​ഞ്ഞ​ദി​വ​സം ദോ​ഹ​യി​ലെ​ത്തി.

അ​നു​ശോ​ച​ന സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, അ​മീ​റി​ന്റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് ജാ​സിം ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ശൂ​റ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഹ​സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗാ​നിം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കൂ​ടാ​തെ അ​ന്ത​രി​ച്ച പി​താ​വ് അ​മീ​റി​ന്റെ മ​ക്ക​ളാ​യ നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ക​ളും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളാ​യ ശൈ​ഖു​മാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - The international community joins in mourning the passing of former Emir Sheikh Hamad bin Khalifa Al Thani
Next Story