‘ദി ഇൻസൈറ്റ്’ പ്രകാശനം ചെയ്തു
text_fieldsഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി പ്രസിദ്ധീകരണത്തിന്റെ പ്രകാശനം വി.ടി ബൽറാം
നിർവഹിക്കുന്നു
ദോഹ: ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി പ്രസിദ്ധീകരണമായ ‘ദി ഇൻസൈറ്റ്’ ബുള്ളറ്റിൻ മുൻ എം.എൽ.എ വി. ടി. ബൽറാം പ്രകാശനം ചെയ്തു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രം വളച്ചൊടിക്കുന്ന കാര്യത്തിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഭരണകക്ഷി അംഗങ്ങൾ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു.
ഐക്യ കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ. ശങ്കറാണ് ക്ഷേമ പെൻഷനും വിധവ പെൻഷനും അവതരിപ്പിച്ചതെന്നും, ഇന്ന് ഭരണത്തിലിരിക്കുന്ന പ്രമുഖ പാർട്ടികൾ അവയെ അവരുടെ നയങ്ങളായാണ് ജനങ്ങൾക്കിടയിൽ അവതരിപ്പിക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.