കളിയാവേശം ഏറ്റെടുത്ത് ഇന്ത്യക്കാർ
text_fieldsഇന്ത്യൻ സ്പോർട്സ് സെൻറർ സംഘടിപ്പിച്ച കമ്യൂണിറ്റി കാർണിവലിലെ ആയോധന കല പ്രദർശനം
ദോഹ: ഖത്തറിെൻറ കായിക ആരവങ്ങളെ ഏറ്റെടുത്തുകൊണ്ട് ഇന്ത്യൻ കമ്യൂണിറ്റി കാർണിവൽ. ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെൻറർ നേതൃത്വത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച പരിപാടി കോവിഡാനന്തരമുള്ള ഖത്തറിെൻറ ഉത്സവക്കാഴ്ചയായി മാറി. വെള്ളിയാഴ്ച വൈകീേട്ടാടെ ആരംഭിച്ച ചടങ്ങുകൾ രാത്രി പത്തുവരെ നീണ്ടപ്പോൾ, ഖത്തറിെൻറ ഫുട്ബാൾ ആരവങ്ങൾക്കും ഒരുക്കങ്ങൾക്കുമുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രവാസ സമൂഹത്തിെൻറ പിന്തുണയായി പ്രതിഫലിച്ചു.
അഞ്ചുമണിക്കാണ് നിശ്ചയിച്ചതെങ്കിലും ഉച്ചകഴിഞ്ഞു തന്നെ ഐഡിയൽ സ്കൂളിലെ വേദികളിലേക്ക് സന്ദർശകർ ഒഴുകിയെത്തി. ഖത്തറിെൻറ ദേശീയ പതാകയിലെ െമറൂൺ, വെള്ള നിറങ്ങളെ പ്രതിഫലിക്കുന്ന ബലൂണുകളും, വെടിക്കെട്ടും, സംഗീത, നൃത്ത പരിപാടികളുമൊരുക്കിയാണ് ഫിഫ ലോകകപ്പ് കൗണ്ട് ഡൗണിെൻറ ഒരുവർഷം നീളുന്ന ചടങ്ങുകളിലേക്ക് ഇന്ത്യൻ കമ്യൂണിറ്റിയും കിക്കോഫ് കുറിച്ചത്.
ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ കാർണിവൽ ഉദ്ഘാടനം ചെയ്തു. ലോകം ഒരു കുടുംബമാണെന്ന ഭാരതീയ സങ്കൽപത്തിെൻറ ഭാഗമാണ് ഖത്തറിെൻറ ആവേശത്തെയും ഓരോ ഇന്ത്യക്കാരനും നെഞ്ചേറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ലോകകപ്പ് ഏറ്റവും മനോഹരമായി സംഘടിപ്പിക്കാനുള്ള ഖത്തറിെൻറ തയാറെടുപ്പുകൾക്കുള്ള ഇന്ത്യൻ സമൂഹത്തിെൻറ പിന്തുണയാണ് ചടെങ്ങന്നും അംബാസഡർ പറഞ്ഞു. 'ഇൗ ചരിത്ര നിമിഷത്തിൽ പങ്കാളിയാവാൻ ഓരോ ഇന്ത്യക്കാരനും ലഭിച്ച അവസരമാണിത്. ഫിഫ അറബ് കപ്പ് ട്രോഫിയെ വരവേറ്റ ഏക അറബ് ഇതര സമൂഹം എന്ന നിലയിൽ ഇന്ത്യക്ക് ലഭിച്ച അംഗീകാരമാണത്.
രണ്ടാം മാതൃരാജ്യമെന്ന നിലയിൽ ഖത്തറിന് ഓരോ ഇന്ത്യക്കാരനും നൽകുന്ന പിന്തുണയാണ് കമ്യൂണിറ്റി കാർണിവൽ ചടങ്ങ്. ലോകകപ്പിന് ഇന്ത്യയിൽ നിന്നും കാണികൾ ഒഴുകുമെന്ന് ഉറപ്പുണ്ട്' -ഉദ്ഘാടന പ്രസംഗത്തിൽ അംബാസഡർ പറഞ്ഞു. ഐ.എസ്.സി പ്രസിഡൻറ് ഡോ. മോഹൻ തോമസ് പരിപാടികൾക്ക് നേതൃത്വം നൽകി. ലോകകപ്പ് കൗണ്ട്ഡൗണിെൻറ ഭാഗമായി ഇന്ത്യൻ സ്പോർട്സ് സെൻറർ ഒരുവർഷം നീളുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിെൻറ തുടക്കമാണ് കമ്യൂണിറ്റി കാർണിവൽ. ഇന്ത്യയിലും ഖത്തറിലുമായി ലോകകപ്പ് അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫുട്ബാൾ മത്സര ദൃശ്യങ്ങളും സ്റ്റേഡിയങ്ങളുടെ വിവരണവും ഉൾകൊള്ളിച്ച വിഡിയോ ഖത്തർ എനർജി റിക്രിയേഷൻ മേധാവി ഖാലിദ് ഫഖ്റു പുറത്തിറക്കി. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കമ്യൂണിറ്റി ഔട്റീച്ച് സ്പെഷലിസ്റ്റ് അനീഷ് ഗംഗാധരൻ, ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്ടൻ അട്ല മോഹൻ, ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജ്, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, ഐ.ബി.പി.സി പ്രസിഡൻറ് ജാഫർ സാദിഖ്, ഹസൻ ചൗെഗ്ല, അസിം അബ്ബാസ്, ഹസൻ കുഞ്ഞി, മിബു ജോസ് എന്നിവർ പങ്കെടുത്തു. നിഷാദ്, ഇ.പി. അബ്ദുൽ റഹ്മാൻ, സഫീർ റഹ്മാൻ, ടി.എസ്. ശ്രീനിവാസ്, ബോബൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ കേരള കലാപരിപാടികൾ, മാർഷൽ ആർട്സ്, മാജിക് ഷോ എന്നിവയും സംഘടിപ്പിച്ചു.