ഇന്ത്യൻ എംബസിക്ക് സ്വന്തം കെട്ടിടം വരുന്നു
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിക്ക് സ്വന്തമായി കെട്ടിടം നിർമിക്കാൻ ഖത്തർ ഭരണകൂടം ഭൂമി അനുവദിച്ചതായി അംബാഡർ ഡോ. ദീപക് മിത്തൽ അറിയിച്ചു. റിപ്പബ്ലിക് ദിന പ്രസംഗത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്. വെസ്റ്റ് ബേയിലെ നയതന്ത്ര മേഖലയിലാണ് ഖത്തർ ഭരണകൂടം എംബസിക്കായി ഭൂമി നൽകിയത്. ഏറ്റവും മികച്ച സൗകര്യങ്ങളോടെയുള്ള എംബസി ആസ്ഥാനം നിർമിക്കുന്നതിനുള്ള കെട്ടിട രൂപകൽപന ആരംഭിച്ചതായും അധികം വൈകാതെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ പറഞ്ഞു. കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനുള്ള സൗകര്യവും ഒരുക്കും. ഖത്തറിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിന്റെയും പിന്തുണ അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

