െഎ.സി.സി അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു
text_fieldsെഎ.സി.സി ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനമാചരിച്ചപ്പോൾ
ദോഹ: ഇന്ത്യൻ കൾചറൽ സെൻററിെൻറ (െഎ.സി.സി) ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. 'വനിതകൾ നേതൃനിരയിൽ' എന്ന മുദ്രാവാക്യവുമായി നടത്തിയ പരിപാടിയിൽ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ പങ്കെടുത്തു.
ഇന്ത്യൻ എംബസി പൊളിറ്റിക്കൽ ആൻഡ് കോമേഴ്സ് കൗൺസിലർ ടി. ആഞ്ജലീന പ്രേമലത, ഖത്തരി ഓതേഴ്സ് ഫോറം ഡയറക്ടർ ജനറൽ മറിയം യാസീൻ അൽ ഹമ്മാദി എന്നിവരായിരുന്നു മുഖ്യാതിഥികൾ.
വിവിധ സ്കൂൾ പ്രിൻസിപ്പൽമാരായ അസ്ന നഫീസ്, ഹമീദ ഖാദർ ബീഗം, പത്മിനി വെങ്കിടേഷ്, മഞ്ജരി രസ്രിവാൾ, മീനാൽ ഭക്ഷി, പ്രമീള കണ്ണൻ, പ്രമുഖ കലാകാരികളായ രശ്മി അഗർവാൾ, ഡോ. പ്രതിഭ രതീഷ്, സുഷമ ഹാരിഷ് തുടങ്ങിയവർ പങ്കെടുത്തു.

