ഒരുക്കങ്ങളെല്ലാമായി; നാളെ ട്രാക്കിൽ പോരാട്ടം
text_fieldsദോഹ ഡയമണ്ട് ലീഗിനെ വരവേറ്റ് നഗരത്തിലുയർന്ന ബോർഡ്
ദോഹ: പുതിയ പോരാട്ടനാളുകളിലേക്ക് വിസിൽ മുഴക്കമായി ദോഹ ഡയമണ്ട് ലീഗ് അത്ലറ്റിക്സിന് ആതിഥേയ നഗരം ഒരുങ്ങി.
ലോകത്തെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന വേൾഡ് അത്ലറ്റിക്സിന്റെ സീസണിലെ ആദ്യ ഡയമണ്ട് ലീഗിന് വെള്ളിയാഴ്ച ട്രാക്കും ഫീൽഡും ഉണരും. പുരുഷ-വനിത വിഭാഗങ്ങളിലായി 18 മത്സരങ്ങളാണ് നടക്കുന്നത്.
ഓരോ ഇനങ്ങളിലും ലോകത്തെ മുൻനിര താരങ്ങളെല്ലാം മത്സരിക്കുന്നു എന്ന പ്രത്യേകത ഇത്തവണയുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലോക അത്ലറ്റിക്സിലെ മുൻനിര താരങ്ങൾ ദോഹയിലെത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ആറു മണി മുതൽ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് (ഖത്തർ സ്പോർട്സ് ക്ലബ്) മത്സരങ്ങൾ.

