ഹൊറാസിസ് ഉച്ചകോടിക്ക് സമാപനം
text_fieldsബ്രസീലിലെ സാവോ പോളോയിൽ നടന്ന ഹൊറാസിസ് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുത്ത ഐ.ബി.പി.സി ഖത്തർ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം
ദോഹ: സംരംഭകർ, ഭരണാധികാരികൾ, ആഗോള ചിന്തകർ എന്നിവരുൾപ്പെടെ ആയിരത്തിലധികം പ്രമുഖരെ ഒരുമിച്ചുചേർക്കുന്ന ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഉന്നതതല സമ്മേളനമായ 10ാമത് ഹൊറാസിസ് ഗ്ലോബൽ ഉച്ചകോടി ബ്രസീലിലെ സാവോ പോളോയിൽ നടന്നു.
സഹകരണത്തിന്റെ വളർച്ചയെ ഉപയോഗപ്പെടുത്തുക" എന്ന പ്രമേയം മുൻനിർത്തിയാണ് 10ാമത് ഉച്ചകോടി സംഘടിപ്പിച്ചത്. ഹൊറാസിസ് ആഗോള ഉച്ചകോടിയിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) ഖത്തർ പ്രസിഡന്റും വത്നാൻ ഹോൾഡിങ്സ് കൺസൽട്ടന്റുമായ താഹ മുഹമ്മദ് അബ്ദുൽ കരീം പങ്കെടുത്തു.
ഖത്തറിൽ നിന്നുള്ള ഏക പ്രതിനിധിയായി പങ്കെടുത്ത താഹ മുഹമ്മദ്, രാജ്യാന്തര പങ്കാളിത്തത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അദ്ദേഹം അവതരിപ്പിച്ചു. പരിപാടിയുടെ വിവിധ സെഷനുകളിലും അദ്ദേഹം പങ്കെടുത്തു. അദ്ദേഹം പങ്കുവെച്ച ചിന്തകളെയും സംഭാവനകളെയും ഹൊറാസിസ് ചെയർമാൻ ഡോ. ഫ്രാങ്ക് ജൂർഗൻ റിച്ച്റ്റർ അഭിനന്ദിച്ചു. ധ്രുവീകരണം, വിഭവ ദൗർലഭ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെ മറികടക്കാൻ പരസ്പര സഹകരണമുണ്ടാകേണ്ടതിന്റെ പ്രാധാന്യം സെഷനിൽ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

