Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൂട് കൂടുന്നു; ൈഡ്രവ്...

ചൂട് കൂടുന്നു; ൈഡ്രവ് ത്രൂ വാക്​സിനേഷന്​ സമയമാറ്റം

text_fields
bookmark_border
ചൂട് കൂടുന്നു; ൈഡ്രവ് ത്രൂ വാക്​സിനേഷന്​ സമയമാറ്റം
cancel

ദോഹ: ൈഡ്രവ് ത്രൂ വാക്​സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ പൊതുജനാരോഗ്യ മന്ത്രാലയം മാറ്റം വരുത്തി. ചൂട് കൂടിവരുന്ന സാഹചര്യത്തിലാണ് ലുസൈൽ, അൽ വക്റ ൈഡ്രവ് ത്രൂ വാക്​സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം മാറ്റിയത്​.

വൈകീട്ട് നാലു മുതൽ അർധരാത്രി വരെയാണ് പുതിയ സമയം. രാത്രി 11 മണിക്ക് അവസാന ആൾക്ക് പ്രവേശനം അനുവദിക്കും. ശേഷം ആർക്കും പ്രവേശനം ഉണ്ടാകില്ല. വാക്​സിൻ സ്വീകരിക്കാനെത്തുന്നവരുടെയും ആരോഗ്യ പ്രവർത്തകരുടെയും മറ്റു ജീവനക്കാരുടെയും സൗകര്യത്തിനും സുരക്ഷക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ സമയക്രമം നടപ്പാക്കുന്നത്.

രണ്ടാം ഡോസ്​ വാക്​സിനെടുക്കുന്നവർക്ക് മാത്രമാണ് ൈഡ്രവ് ത്രൂ വാക്​സിനേഷൻ കേന്ദ്രം ഉപയോഗപ്പെടുത്താൻ സാധിക്കുക. ലുസൈൽ, അൽ വക്റ കേന്ദ്രങ്ങളിൽ നിന്നായി ഇതുവരെ 302,000 പേർ വാക്​സിൻ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The heat is risingDrive-through vaccination timing change
Next Story