ചൂട് തുടങ്ങുന്നു
text_fieldsഅൽ വക്റയിൽ നിന്നുള്ള പകൽ കാഴ്ച
ദോഹ: വരും ദിനങ്ങളിലെ കാലാവസ്ഥാ മാറ്റം പ്രവചിച്ച് ഖത്തർ കലണ്ടർ ഹൗസ്. രാവും പകലും അധികം ചൂടും തണുപ്പുമില്ലാത്ത മിതമായ കാലാവസ്ഥയെന്ന സാഹചര്യം മാറി ഇനിയുള്ള ദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം പതുക്കെ ഉയർന്നുതുടങ്ങുമെന്ന് കാലാവസ്ഥ അറിയിപ്പിൽ വ്യക്തമാക്കി.വൈകുന്നേരങ്ങളിൽ മിതമായ കാലാവസ്ഥയും പകൽ സമയത്ത് വേനൽ ചൂടും ആരംഭിക്കുന്ന ‘അൽ ഖന്ന’ സീസൺ തുടങ്ങുന്നതായി ഖത്തർ കലണ്ടർ ട്വിറ്ററിലൂടെ അറിയിച്ചു. 39 ദിവസമായിരിക്കും ഈ സീസൺ. ഈ സമയത്ത് പൊടിക്കാറ്റ് ഉൾപ്പെടെയുള്ളവക്കും സാധ്യതയുണ്ടാവും.
ഖത്തർ കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ശനിയാഴ്ച 25 ഡിഗ്രിക്കും 36 ഡിഗ്രിക്കും ഇടയിലായിരുന്നു അന്തരീക്ഷ താപനില. ഞായറാഴ്ച ഇത് 28നും 38നും ഇടയിലാവും. അബൂ സംറ മേഖലയിലാണ് ഖത്തറിൽ ഏറ്റവും കൂടുതൽ ചൂട് പ്രവചിക്കുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലെ ശക്തമായ ചൂടിനുള്ള തുടക്കമായിരിക്കും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

