നാടുകാണാനിറങ്ങിയ സ്വർണക്കപ്പ്
text_fieldsഫിഫ ലോകകപ്പ് ട്രോഫി
ദോഹ: ഖത്തർ ലോകകപ്പിന്റെ ആരവങ്ങളിൽ മുങ്ങിക്കുളിക്കാനിരിക്കെ, പന്തുതട്ടുന്ന രാജ്യങ്ങളിൽ കളിയുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്വർണക്കപ്പിന്റെ പര്യടനം തുടങ്ങി. ഫിഫ ആസ്ഥാനമായ സൂറിച്ചിൽനിന്നും പുറപ്പെട്ട്, ബുധനാഴ്ച ദക്ഷിണ കൊറിയയിൽ കിക്കോഫ് കുറിച്ച ട്രോഫി ടൂർ 31 രാജ്യങ്ങളിലും പര്യടനം നടത്തി നവംബർ 13ന് ഖത്തറിലെത്തുമ്പോൾ ആതിഥേയ മണ്ണ് ലോകകപ്പ് ആവേശത്തിലാറാടുകയാവും.
2006 ജർമനി ലോകകപ്പോടെ തുടക്കം കുറിച്ച ട്രോഫി ടൂർ ലോകകപ്പിന് മുന്നോടിയായുള്ള വിശേഷപ്പെട്ട ചടങ്ങ് കൂടിയാണ്. പ്രത്യേകം തയാറാക്കിയ വിമാനത്തിലേറി, ഏതെങ്കിലും മുൻ ചാമ്പ്യൻ താരത്തിന്റെ അകമ്പടിയോടെയാണ് ടൂർണമെന്റിന് മുമ്പായി ട്രോഫിയുടെ യാത്ര. സന്ദർശിക്കുന്ന രാജ്യങ്ങളിൽ ഒന്നും രണ്ടും ദിവസം മാത്രമാവും പര്യടനം. അതാത് രാജ്യങ്ങൾ, വൻ ആഘോഷത്തോടെ തന്നെ ട്രോഫിയെ വരവേൽക്കുകയാണ് പതിവ്. വാദ്യാഘോഷവും പരമ്പരാഗത കലാരൂപങ്ങളുമായി ഉത്സവമാക്കിമാറ്റുന്ന ട്രോഫി ടൂറിനെ സ്വീകരിക്കാൻ പലയിടങ്ങളിലും രാഷ്ട്രതലവന്മാരും എത്താറുണ്ട്. ഇതാദ്യമായാണ് യോഗ്യത നേടിയ മുഴുവൻ രാജ്യങ്ങളിലേക്കും മത്സരത്തിനുമുമ്പ് സ്വർണക്കപ്പെത്തുന്നത്. കപ്പ് എത്തുന്ന ഇടങ്ങളിൽ ഫിഫ ലെജൻഡ്സ് ആരാധകരുമായി സംവദിക്കാനും എത്തുന്നുണ്ട്.
കഴിഞ്ഞ മേയിൽ ആരംഭിച്ച ആദ്യഘട്ടത്തിൽ 19 രാജ്യങ്ങളിൽ ട്രോഫി പര്യടനം നടത്തിയിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയായിരുന്നു സന്ദർശനം. ആദ്യഘട്ട സന്ദർശനം വൻവിജയമായി മാറിയതാണ് ഫിഫ ചീഫ് ഓപറേറ്റിങ് ഓഫിസർ കോളിൻ സ്മിത്ത് പറഞ്ഞു. 2030ഓടെ 211 അംഗരാജ്യങ്ങളിലും ലോകകപ്പ് ട്രോഫി ടൂർ നടത്താനാണ് ഫിഫയുടെ തീരുമാനം.
ലോകകപ്പ് ട്രോഫി പര്യടനവഴി
ആഗസ്റ്റ് :
24-25 ദക്ഷിണ കൊറിയ,
26-27 ജപ്പാൻ
29-30 -ആസ്ട്രേലിയ
സെപ്റ്റംബർ 1- ഇറാൻ
3-4 -ഘാന
6-7 - സെനഗാൾ
8-9 കാമറൂൺ
10-11 മൊറോക്കോ
13-14 -തുണീഷ്യ
15- പോർചുഗൽ
16 -സ്പെയിൻ
17-18- ക്രൊയേഷ്യ
20-21 - സെർബിയ
22-24 -പോളണ്ട്
25 നെതർലൻഡ്സ്
28-30 -ഡെന്മാർക്
ഒക്ടോബർ 2-3 -ജർമനി
4-5 ബെൽജിയം
6-9 ഫ്രാൻസ്
11-വെയ്ൽസ്
12-13 ഇംഗ്ലണ്ട്
15-20 -മെക്സികോ
21-23 -ബ്രസീൽ
25-27 -അർജന്റീന
28-29 -ഒക്ടോബർ
31-നവംബർ 1 -എക്വഡോർ
2-3 -കോസ്റ്ററീക
5-8 അമേരിക്ക
9- കാനഡ
11-12 സൗദി അറേബ്യ
13-14 ഖത്തർ
ലോകകപ്പ് ട്രോഫി ടൂറിന്റെ പ്രത്യേക വിമാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

