Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാക്​സിൻ എടുത്ത...

വാക്​സിൻ എടുത്ത ജി.സി.സി രാജ്യക്കാർക്ക്​ ഖത്തറിൽ ക്വാറൻീൻ ഒഴിവാക്കി

text_fields
bookmark_border
വാക്​സിൻ എടുത്ത ജി.സി.സി രാജ്യക്കാർക്ക്​ ഖത്തറിൽ ക്വാറൻീൻ ഒഴിവാക്കി
cancel

ദോഹ: ജി.സി.സി രാജ്യങ്ങളുടെ പൗരൻമാർ, അവരുടെ കുടുംബാംഗങ്ങൾ, അവരുടെ വീട്ടുജോലിക്കാർ എന്നിവർ വാക്​സിൻ എടുത്താണ്​ വരുന്നതെങ്കിൽ അവർക്ക്​ ഖത്തറിൽ ക്വാറൻറീൻ വേണ്ട. മേയ്​ ഏഴ്​ മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നു. ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച പട്ടികയിലുള്ള വാക്​സിൻ രണ്ടുഡോസും സ്വീകരിച്ചവരാകണം ഇത്​. ഇവരുടെ കൈവശം മുൻകൂർ കോവിഡ്​ നെഗറ്റവീവ്​ ഫലം ഉണ്ടായിരിക്കണം. അതത്​ രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച ലാബുകളിൽ നിന്നുള്ള യാത്ര പുറ​െപ്പടുന്നതിന്​ 72 മണിക്കൂർ മുമ്പുള്ള പരിശോധനഫലം ആയിരിക്കണം ഇത്​. കോവിഡ്​ വാക്​സിൻ രണ്ടുഡോസും സ്വീകരിച്ച്​​ 14 ദിവസം കഴിഞ്ഞ്​ ഖത്തറിൽ എത്തുന്നവർക്കാണ്​ ഇളവ്​. യാത്രക്കാർ വാക്​സിൻ സ്വീകരിച്ചതിൻെറ ഔദ്യോഗിക രേഖ കാണിക്കണം.

ഈ മാനദണ്ഡങ്ങൾ പാലിക്കാത്തവർ ഖത്തറിൽ എത്തിയാലുടൻ ഏഴ്​ ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൻറീനിൽ പ്രവേശിക്കണം. ഡിസ്​കവർ ഖത്തറിൻെറ ഓൺലൈൻ പോർട്ടൽ വഴി ബുക്ക്​ ​െചയ്​തതായിരിക്കണം ഇത്​. യാത്ര പുറ​െപ്പടുന്നതിന്​ മുമ്പ്​ തന്നെ നിബന്ധനകൾ പാലിച്ച്​ ക്വാറൻറീൻ ഹോട്ടൽ ബുക്ക്​ ​െചയ്​തിരിക്കണം.

ഖത്തറിൽ എത്തു​േമ്പാൾ ഇഹ്​തിറാസ്​ ആപ്പിൻെറ സ്​റ്റാറ്റസ്​ മഞ്ഞ നിറം ആയിരിക്കുകയും വേണം. വാക്​സ​ിൻ എടുത്ത രക്ഷിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾ വാക്​സിൻ എടുക്കാത്തവർ ആ​െണങ്കിൽ അത്തരം കുട്ടികൾക്കും ഏഴ്​ ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്​. എന്നാൽ രക്ഷിതാക്കളിൽ ഒരാൾക്ക്​ ക്വാറൻറീൻ ഒഴിവാകും. മറ്റേയാൾക്ക്​ കുട്ടികൾക്കൊപ്പം ക്വാറൻറീനിൽ കഴിയാനാകും. എന്നാൽ കുട്ടികളു​െട കൂടെ രക്ഷിതാക്കൾക്ക്​​ മാറിമാറി നിൽക്കാൻ കഴിയില്ല. ഖത്തറിൽ എത്തുന്ന എല്ലാവർക്കും ഖത്തരി സിം കാർഡ്​ ഉണ്ടായിരിക്കണം. ഇവരുടെ മൊബൈൽ ഫോണുകളിൽ ഇഹ്​തിറാസ്​ ആപ്പ്​ ഇൻസ്​റ്റാൾ ചെയ്​തിരിക്കുകയും വേണം. ക്വാറൻറീൻ കാലയളവിൽ പുറത്തിറങ്ങാൻ പാടില്ല. എല്ലാവിധ ക്വാറൻറീൻ ചട്ടങ്ങളും പാലിക്കണം. ഇഹ്​തിറാസ്​ ആപ്പിൻെറ സ്​റ്റാറ്റസ്​ പച്ച ആയാൽ മാത്രമേ ഇവർക്ക്​ പുറത്തിറങ്ങാൻ കഴിയൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19qatar
News Summary - The GCC nationals who were vaccinated were exempted from quarantine in Qatar
Next Story