Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗാലറി നിറച്ച്​ 63,439...

ഗാലറി നിറച്ച്​ 63,439 കാണികൾ; ചരിത്രമെഴുതി അൽബെയ്​ത്​

text_fields
bookmark_border
ഗാലറി നിറച്ച്​ 63,439 കാണികൾ; ചരിത്രമെഴുതി അൽബെയ്​ത്​
cancel

ദോഹ: ഫുട്​ബാളിനെ അതിരറ്റ്​ പ്രണയിക്കുന്ന ഖത്തരികൾ ​വെള്ളിയാഴ്​ച രാത്രിയിൽ അൽ ബെയ്​ത്​ സ്റ്റേഡിയത്തിൽ പുതു ചരിത്രവും കുറിച്ചു. ഖത്തർ-യു.എ.ഇ മത്സരത്തിനെത്തിയത്​ 63,439 കാണികൾ. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഖത്തറിന്‍റെ ഫുട്​ബാൾ ചരിത്രത്തിൽ ഒരു സ്​റ്റേഡിയത്തിലേക്ക്​​ ഒഴുകിയെത്തുന്ന ഏറ്റവും വലിയ ജനക്കൂട്ടമായി ഇത്​.

60,000 ഇരിപ്പിട ശേഷിയുള്ള സ്​റ്റേഡിയത്തിൽ പരമാവധിക്കും മുകളിലായിരുന്നു വെള്ളിയാഴ്​ച രാത്രി കാണികൾ ഒഴുകി വന്നത്​. അവർക്ക്​, ഏറ്റവും മികച്ച ഫുട്​ബാൾ കാഴ്​ചയുമായി വിരുന്നൊരുക്കി ഖത്തറിന്‍റെ സൂപ്പർ താരങ്ങൾ നന്ദിയും പറഞ്ഞു. മത്സരത്തിൽ 5-0ത്തിന്​ ജയിച്ച ഖത്തർ അനായായം സെമി ഫൈനലിൽ കടന്നു. ശനിയാഴ്​ച രാത്രി നടക്കുന്ന അൽജീരിയ-മൊറോക്കോ മത്സരത്തിലെ വിജയികളാവും സെമിയിൽ ഖത്തറിന്‍റെ എതിരാളി. 15ൽ അൽ തുമാമ സ്​റ്റേഡിയത്തിലാണ്​ സെമി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football stadiumqatarAlbeit
News Summary - The gallery was filled with 63,439 spectators; Albeit writes history
Next Story