ഗാലറി നിറയെ ഇതിഹാസങ്ങൾ
text_fieldsയാവിയർ മഷറാനോ, ആന്ദ്രെ പിർലോ, യായ ടുറെ ഉൾപ്പെടെ മുൻകാല താരങ്ങൾ
അൽ ബെയ്തിലെ ഗാലറിയിൽ അറബ് കപ്പ് ഫൈനൽ കാണാനെത്തിയപ്പോൾ
ദോഹ: ലോകകപ്പ് ആതിഥേയത്വത്തിൽ ഖത്തറിൻെറ സന്നാഹമായി മാറിയ ഫിഫ അറബ് കപ്പ് ചാമ്പ്യൻഷിപ്പിെൻറ കലാശപ്പോരാട്ടത്തിൽ അൽബെയ്ത് നിറച്ച് ലോകഫുട്ബാളിലെ സൂപ്പർ താരങ്ങൾ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഫൈനലിൽ, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ഫുട്ബാൾ ഇതിഹാസങ്ങളായ ഡേവിഡ് ബെക്കാം, യാവിയർ മഷറോനോ, നുനോ ഗോമസ്, ആന്ദ്രെ പിർലോ, യായ ടുറെ, യൂറി ജോർകഫ്, ക്രിസ്റ്റ്യൻ കരംേമ്പ, മുൻ ആഴ്സണൽ കോച്ച് ആഴ്സൻ വെങ്ങർ എന്നിവർ അൽജീരിയ -തുനീഷ്യ ഫൈനൽ മത്സരത്തിന് സാക്ഷിയായി ഗാലറിയിൽ ഇടം പിടിച്ചു. മുൻ ഫ്രഞ്ച് ലോകചാമ്പ്യൻ ടീം അംഗം മാഴ്സൽ ഡിയേൽസയും മുൻ ഒമാൻ താരം അലി അൽ ഹബ്സിയുമായിരുന്നു ജേതാക്കൾക്കുള്ള ട്രോഫിയെത്തിച്ചത്. ഫൈനലിന് സാക്ഷ്യം വഹിക്കാൻ ഖത്തർ ദേശീയ ടീം അംഗങ്ങളും സ്റ്റേഡിയത്തിലുണ്ടായിരുന്നു.

