കുതിച്ചുപാഞ്ഞ് ഖത്തർ
text_fields‘അൽ സമാൻ എക്സ്ചേഞ്ച് റിയാമണി-ഗൾഫ് മാധ്യമം ഖത്തർ റണ്ണി’ന്റെ സ്റ്റാർട്ട്'
ദോഹ: ദോഹയുടെ തണുത്ത പുലർക്കാലത്തിന് വാശിയേറിയ മത്സരച്ചൂട് പകർന്ന് ‘അൽ സമാൻ എക്സ്ചേഞ്ച് റിയാമണി-ഗൾഫ് മാധ്യമം ഖത്തർ റണ്ണി’ന് ആവേശക്കൊടിയിറക്കം. 60ഓളം രാജ്യങ്ങളിൽനിന്നുള്ള 700ഓളം അത്ലറ്റുകൾ ട്രാക്കിലിറങ്ങിയ ഹ്രസ്വ-ദീർഘദൂര ഓട്ടങ്ങൾ ദോഹക്ക് ത്രസിപ്പിക്കുന്ന കാഴ്ചയായി.
ഗൾഫ് മാധ്യമം ഖത്തർ റൺ സീരീസിന്റെ നാലാമത് പതിപ്പിനാണ് വെള്ളിയാഴ്ച രാവിലെ ദോഹ അൽ ബിദ പാർക്കിലെ പച്ച പുൽത്തകിടിക്ക് നടുവിലെ ട്രാക്ക് വേദിയായത്. രാവിലെ ഏഴുമണിക്കായിരുന്നു മത്സരങ്ങൾക്ക് വിസിൽ മുഴങ്ങിയത്. എന്നാൽ, ഒരു മണിക്കൂർ മുമ്പുതന്നെ അൽ ബിദ പാർക്കിലെ മത്സരവേദി ഓട്ടക്കാരെ കൊണ്ട് നിറഞ്ഞു.
സ്വദേശികളും ഖത്തറിലെ പ്രവാസികളുമായ വിവിധ രാജ്യക്കാർ ആവേശത്തോടെയാണ് മത്സരത്തിനെത്തിയത്. കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ അത്ലറ്റുകളും കാഴ്ചക്കാരുമായി ആയിരത്തോളം പേർ അതിരാവിലെ തന്നെ അൽ ബിദ പാർക്ക് കീഴടക്കി.
ഖത്തർ റണ്ണിൽ വിദ്യാർഥികളുടെ മത്സരത്തിന് ഫ്ലാഗ് ഓഫ് ചെയ്യുന്നു
6.30ഓടെ ഖത്തറിലെ പ്രശസ്തമായ സിറ്റി ജിമ്മിലെ പരിശീലകർ നേതൃത്വം നൽകിയ വാം അപ്പ് സെഷനോടെയാണ് ഖത്തർ റൺ ആവേശത്തിന് കൊടിയേറിയത്. വിവിധ ദൂരവിഭാഗങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് വ്യായാമം ചെയ്ത് തുടങ്ങാനുള്ള നിർദേശങ്ങൾ സിറ്റി ജിമ്മിലെ പരിശീലകർ നൽകി. പിന്നാലെ, ഏഴുമണിയോടെ മത്സരങ്ങൾ ഫ്ലാഗ് ഓഫ് മുഴങ്ങി. ഏറ്റവും വലിയ ദൂരമായ 10 കി.മീ. ഓട്ടത്തോടെയായിരുന്നു തുടക്കം.
16 മുതൽ 40 വയസ്സുവരെ പ്രായമുള്ളവർ മത്സരിച്ച ഓപൺ വിഭാഗത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും സജീവപങ്കാളിത്തം ശ്രദ്ധേയമായി. 40ന് മുകളിൽ പ്രായമുള്ളവർ മാസ്റ്റേഴ്സിൽ പങ്കെടുത്തു. മൂന്നുമുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾ പങ്കെടുത്ത മിനി കിഡ്സ് വിഭാഗം മുതൽ സ്കൂൾ വിദ്യാർഥികൾക്കായി പ്രൈമറി, സെക്കൻഡറി, മുതിർന്ന വിദ്യാർഥികളുടെ ജൂനിയർ എന്നീ കാറ്റഗറികളിലും മത്സരങ്ങൾ നടന്നിരുന്നു.
വിവിധ ദൂര വിഭാഗങ്ങളിലെ മത്സരങ്ങൾ ഗൾഫ് മാധ്യമം -മീഡിയ വൺ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റഹിം ഓമശ്ശേരി, റിയാദ മെഡിക്കൽ സെന്റർ എം.ഡി ജംഷീർ ഹംസ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, കെയർ ആൻഡ് ക്യൂവർ ചെയർമാൻ ഇ.പി അബ്ദുറഹ്മാൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.
ഖത്തർ റൺ മത്സരത്തിന് മുന്നോടിയായി നടന്ന കുട്ടികളുടെ വാം അപ്പ് സെഷൻ
റഹീം ഓമശ്ശേരി, ക്ലിക്കോൺ സെയിൽസ് മാനേജർ സലിം മുഹിയുദ്ദീൻ, ‘എം.ജി ബോൺ ഇൻ ബ്രിട്ടൻ’ മാർക്കറ്റിങ് മാനേജർ അഹമ്മദ് ഫൈറൂസ്, സാവോയ് ഇൻഷുറൻസിന്റെ ജെറി ബാബു ബഷീർ, ക്ലിക്കോൺ മാർക്കറ്റിങ് മാനേജർ റമീസ്, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം, സിറ്റി ജിം ഡിവിഷനൽ മാനേജർ അജിത് കുമാർ, മൈക്രോ ചെക്ക് ചീഫ് സ്ട്രാറ്റജിക് ഓഫിസർ അൽക മീര സണ്ണി.
എച്ച്.ആർ മേധാവി മുഹമ്മദ് അനീസ്, ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാൻ നാസർ ആലുവ, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, ഖത്തർ റൺ സംഘാടക സമിതി കൺവീനർ സക്കീർ ഹുസൈൻ ഒ.ടി, എ.ആർ അബ്ദുൽ ഗഫൂർ, അഹമ്മദ് അൻവർ, ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ടി.എസ്. സാജിദ്.
മീഡിയവൺ മാർക്കറ്റിങ് മാനേജർ നിശാന്ത് തറമേൽ, മാധ്യമം ന്യൂസ് എഡിറ്റർ എൻ.എസ്. നിസാർ, റേഡിയോ സുനോ പ്രോഗ്രാം മേധാവി ആർ.ജെ. അപ്പുണ്ണി എന്നിവർ മത്സര വിജയികൾക്കുള്ള മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

