വിദേശകാര്യമന്ത്രി തുർക്കി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസാണ് ഖത്തർ വിദേശകാര്യ മന്ത്രി ഇസ്തംബൂളിലെത്തിയത്. കൂടിക്കാഴ്ചയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആശംസ സന്ദേശം തുർക്കി പ്രസിഡന്റിന് കൈമാറി. തുർക്കി ജനതക്കും രാഷ്ട്രത്തലവനും ഖത്തർ അമീർ ക്ഷേമം നേർന്നു. കൂടിക്കാഴ്ചയിൽ ഇരുവരും ഉഭയകക്ഷി സഹകരണവും വിവിധ വികസന പദ്ധതികളും മേഖലയുമായി ബന്ധപ്പെട്ട രാജ്യാന്തര വിഷയങ്ങളും ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

