Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫ്ലോട്ടിങ്...

ഫ്ലോട്ടിങ് സൂപ്പർമാർക്കറ്റ് തിരികെയെത്തുന്നു

text_fields
bookmark_border
ഫ്ലോട്ടിങ് സൂപ്പർമാർക്കറ്റ് തിരികെയെത്തുന്നു
cancel
camera_alt

അ​ൽ മീ​ര​യു​ടെ ​േഫ്ലാ​ട്ടി​ങ്​ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ 

Listen to this Article

ദോ​ഹ: സ​ഫി​ലി​യ ​ദ്വീ​പി​നോ​ട്​ ചേ​ർ​ന്ന്​ ക​ട​ലി​ൽ സ​ഞ്ച​രി​ക്കു​ന്ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ വൈ​കാ​തെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ഉ​ട​മ​സ്ഥ​രാ​യ അ​ൽ മീ​ര അ​റി​യി​ച്ചു.

ദോ​ഹ​യി​ൽ പേ​ൾ ഖ​ത്ത​റി​ൽ​നി​ന്നും ഏ​താ​നും കി​ലോ​മീ​റ്റ​ർ ദൂ​രെ ക​ട​ലു​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ടാ​ണ്​ സ​ഞ്ചാ​രി​ക​ളു​ടെ ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​യ അ​ൽ സ​ഫ്​​ലി​യ ദ്വീ​പ്. ഇ​വി​ടെ​​യെ​ത്തു​ന്ന സ്വ​കാ​ര്യ ബോ​ട്ടു​ക​ൾ, യാ​ട്ട്​ ഉ​ൾ​പ്പെ​െ​ട​യു​ള്ള​വ​യി​ലെ യാ​ത്ര​ക്കാ​രെ​യും സ​ഞ്ചാ​രി​ക​ളെ​യും വാ​ട്ട​ർ സ്​​പോ​ർ​ട്​​സി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ​യും ല​ക്ഷ്യ​മി​ട്ടാ​ണ്​ ​ഫ്ലോ​ട്ടി​ങ്​ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ആ​രം​ഭി​ച്ച​ത്. 2021ലാ​യി​രു​ന്നു രാ​ജ്യ​ത്തെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ഔ​ട്ട്​​​​ലെ​റ്റാ​യ അ​ൽ​മീ​ര​യു​ടെ ​ഫ്ലോ​ട്ടി​ങ്​ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ തു​ട​ങ്ങി​യ​ത്.

ഐ​സ്​ ക്രീം, ​സ്നാ​ക്​​സ്, ഫാ​സ്റ്റ്​ ഫു​ഡ്​ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, ഫ​സ്റ്റ്​ എ​യ്​​ഡ്, തു​ട​ങ്ങി വി​വി​ധ വ​സ്തു​ക്ക​ളു​മാ​യാ​ണ്​ സ​ഞ്ച​രി​ക്കു​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി‍െൻറ ക​ട​ലി​ലെ യാ​ത്ര. വ്യാ​ഴം, വെ​ള​ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ എ​ട്ടു​വ​രെ​യും, മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച ഒ​ന്ന്​ മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. കാ​ലാ​വ​സ്ഥാ​ക്ക​നു​സ​രി​ച്ചാ​വും ബോ​ട്ടി‍െൻറ സാ​ന്നി​ധ്യ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floating supermarket
News Summary - The floating supermarket returns
Next Story