Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപക്ഷാഘാത ചികിത്സയിൽ...

പക്ഷാഘാത ചികിത്സയിൽ ആദ്യ രണ്ടര മണിക്കൂർ നിർണായകം

text_fields
bookmark_border
പക്ഷാഘാത ചികിത്സയിൽ ആദ്യ രണ്ടര മണിക്കൂർ നിർണായകം
cancel

ദോഹ: വളരെ നേരത്തേ പരിശോധന നടത്തുന്നതിലൂടെ പക്ഷാഘാതത്തെ തടയാനാകുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ. ലോകത്തിലെ മരണകാരണങ്ങളിൽ മുൻനിരയിൽ നിൽക്കുന്നതും നിത്യവൈകല്യത്തിനും കാരണമാകുന്ന അവസ്​ഥയാണ്​ പക്ഷാഘാതം. ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച്​ ഹമദ് മെഡിക്കൽ കോർപറേഷൻ സമൂഹ മാധ്യമങ്ങളിലൂടെ ബോധവത്​കരണ കാമ്പയിൻ നടത്തുന്നുണ്ട്​. പക്ഷാഘാതത്തി​െൻറ അടയാളങ്ങളും ലക്ഷണങ്ങളും വ്യക്തമാക്കുന്ന വിഡിയോ സന്ദേശങ്ങളും അറബിക്​, ഇംഗ്ലീഷ് ഭാഷകളിലായി പങ്കുവെച്ചിട്ടുണ്ട്.

പ്രമേഹം, പൊണ്ണത്തടി, ഉയർന്ന കൊളസ്​േട്രാൾ, ഉയർന്ന രക്തസമ്മർദം, വ്യായാമത്തി​െൻറയും ശാരീരിക ചലനങ്ങളുടെയും കുറവ് തുടങ്ങിയ ഘടകങ്ങളാണ് ഖത്തറിൽ പക്ഷാഘാത രോഗികളുടെ എണ്ണം വർധിപ്പിക്കുന്നതിലെ പ്രധാന കാരണങ്ങൾ. രാജ്യത്ത്​ പക്ഷാഘാത രോഗികളുടെ എണ്ണം വർധിച്ചുവരുകയാണ്​.

ആദ്യത്തെ രണ്ടര മണിക്കൂറാണ്​ പക്ഷാഘാത ചികിത്സയിൽ ഏറ്റവും നിർണായകം. ഇൗ സമയത്തിനുള്ളിൽ വിദഗ്​ധ ആശുപത്രിയിൽ എത്തിച്ചാൽ രോഗിയെ രക്ഷപ്പെടുത്താൻ കഴിയും.

40 വയസ്സ്​​ കഴിഞ്ഞവർ ഇടക്കിടെ രക്​ത സമ്മർദം പരിശോധിക്കേണ്ടത്​ അനിവാര്യമാണ്​. ആരോഗ്യകരമായ ഭക്ഷണ ശീലം, വ്യായാമം എന്നിവയും പക്ഷാഘാതം തടയുന്നതിൽ പ്രധാനമാണ്​. സ്​ട്രോക്കിനെക്കുറിച്ച്​ സൂചന തരുന്നതാണ്​ ട്രാൻഷ്യൻറ്​ ​ െഎസ്​കെമിക്ക്​ അറ്റാക്ക്​ (ടി.​െഎ.എ) എന്നത്​. തലച്ചോറി​െൻറ ഒരു ഭാഗത്തേക്കുള്ള രക്​തയോട്ടം താൽക്കാലികമായി നിലക്കുന്നതാണ്​ ഇത്​. ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന ഇൗ സ്​ട്രോക്ക്​ ഭാവിയിൽ പക്ഷാഘാതം വരാനുള്ള സൂചനയായി കണ്ട്​ ചികിത്സ തേടേണ്ടതാണ്​.

വിളിക്കണം 999ൽ, ഹമദിൽ മികച്ച പക്ഷാഘാത ചികിത്സ

പക്ഷാഘാത സംബന്ധമായി എന്തെങ്കിലും സംശയം തോന്നുകയാണെങ്കിലും പരിസരങ്ങളിൽ ഇത്തരം ആളുകളെ കാണപ്പെടുകയോ ചെയ്താൽ ഉടൻ 999 നമ്പറിൽ വിവരമറിയിക്കണം. വളരെ നേരത്തേ ചികിത്സ ലഭ്യമാക്കുന്നതിന് ഇത് സഹായിക്കും. രോഗലക്ഷണങ്ങൾ വളരെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകുകയാണെങ്കിലും അതിനെ നിസ്സാരമായി കണക്കാക്കരുത്​. പക്ഷാഘാതത്തിനുള്ള മുന്നറിയിപ്പായിരിക്കാം അതെന്നും എച്ച്.എം.സി അറിയിച്ചു. ഖത്തറിൽ പക്ഷാഘാതത്തിന് ഏറ്റവും അനുയോജ്യമായ ചികിത്സ ലഭ്യമാകുന്നത് ഹമദ് മെഡിക്കൽ കോർപറേഷനിൽ മാത്രമാണ്​. ഹ​മ​ദിന് കീ​ഴി​ലെ പക്ഷാഘാത ചികിത്സ -സേ​വ​ന കേ​ന്ദ്ര​ത്തിൽ മികച്ച ചികിത്സ ലഭിക്കും. ഇവിടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ക​ൻ​ഡ​റി സ്​േ​ട്രാ​ക്ക് പ്രി​വ​ൻ​ഷ​ൻ ക്ലി​നി​ക്കി​ൽ ചി​കി​ത്സ തേ​ടി​യെത്തുന്നത്​ നി​ര​വ​ധി പേ​രാണ്​.പക്ഷാഘാതത്തി​െൻറ രണ്ടാംഘട്ടത്തിൽ എത്താൻ സാധ്യതയുള്ളവർക്ക്​ മികച്ച ചികിത്സയാണ്​ കേന്ദ്രത്തിൽ നൽകുന്നത്​.

സ്​േ​ട്രാ​ക്ക്, മി​നി സ്​േ​ട്രാ​ക്ക് എ​ന്നി​വ​യു​ള്ള രോ​ഗി​ക​ളി​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി വേ​ഗ​ത്തി​ലു​ള്ള ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ൽ​കു​ക​യെ​ന്ന​താ​ണ് ക്ലി​നി​ക്കി​െ​ൻ​റ ല​ക്ഷ്യം. മി​നി സ്​േ​ട്രാ​ക്ക് സം​ഭ​വി​ച്ച​വ​രും ര​ണ്ടും മൂ​ന്നും ത​വ​ണ സ്​​േ​ട്രാ​ക്ക് വ​ന്ന​വ​രും ക്ലി​നി​ക്കി​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്നു​ണ്ട്​.2018ലാണ്​ ​ക്ലി​നി​ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്​. പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​നാ​ൻ അ​ൽ കു​വാ​രി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

എന്താണ്​ പക്ഷാഘാതം അഥവാ സ്​​േട്രാക്ക്​?

തലച്ചോറിലേക്കുള്ള രക്​തധമനിയിൽ തടസ്സമുണ്ടാവുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്​ഥയാണ്​ സ്​ട്രോക്ക്​ അഥവാ പക്ഷാഘാതം. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, വ്യായാമമില്ലായ്​മ തുടങ്ങിയ കാരണങ്ങളാൽ പക്ഷാഘാത കേസുകൾ വർധിച്ചുവരുന്നുണ്ട്​.

തലച്ചോറിന്​ നിരന്തരമായി രക്​തവും ഒാക്​സിജനും ആവശ്യമുണ്ട്​. അത്​ നിലച്ചാൽ തലച്ചോറി​െൻറ പ്രവർത്തനത്തെ സാരമായി ബാധിക്കും. രക്തപ്രവാഹം കിട്ടാതെ വരു​േമ്പാൾ തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോവുകയാണ്​ ചെയ്യുന്നത്​. തലച്ചോറിലെ കോശങ്ങള്‍ക്ക് സ്ഥിരമായ നാശമുണ്ടാകാതിരിക്കാന്‍ സമയത്തിനുതന്നെ ചികിത്സ ലഭിക്കേണ്ടത് ആവശ്യമാണ്.

ഉയർന്ന രക്​ത സമ്മർദമാണ്​ പക്ഷാഘാതത്തിലേക്ക്​ നയിക്കുന്ന മുഖ്യ ഘടകങ്ങളിലൊന്ന്​. പ്രായം, പ്രമേഹം എന്നിവയും സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്.

പക്ഷാഘാതം രണ്ടു തരത്തിൽ ഉണ്ടാകാം. 1. രക്​തം കട്ടപിടിക്കൽ. 2. രക്​തസ്രാവം. രക്​തസ്രാവത്തെത്തുടർന്ന്​ ഉണ്ടാകുന്ന പക്ഷാഘാതമാണ്​ അപകടകരം. ഇത്​ ചിലപ്പോൾ മരണത്തിലേക്ക്​ വരെ നയിക്കാം.

ഒാർത്തിരിക്കാം 'ഫാസ്​റ്റ്​'

കൃത്യസമയത്തെ ഇടപെടലാണ്​ പക്ഷാഘാതം അതിജീവിക്കാൻ ഏറ്റവും പ്രധാനം. രോഗം തിരിച്ചറിഞ്ഞ്​ കൃത്യസമയത്ത്​ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞാൽ രോഗിയെ മൂന്നോ നാലോ ദിവസംകൊണ്ട്​ ചികിത്സിച്ച്​ സുഖപ്പെടുത്താൻ കഴിയും. ഫാസ്​റ്റ്​ (FAST) എന്ന വാക്ക്​ പക്ഷാഘാതത്തിൻെറ കാര്യത്തിൽ മർമപ്രധാനമാണ്​.എഫ് എന്നാല്‍ ഫേസ്: അതായത് മുഖത്തി​െൻറ ഒരുവശം കോടിപ്പോകുന്ന അവസ്​ഥ. എ എന്നാൽ ആം. ഒരു കൈക്കുണ്ടാകുന്ന തളർച്ചയാണ്​ ഇത്​. എസ് എന്നാൽ സ്​പീച്ച്. അതായത്​, സംസാരം കുഴഞ്ഞുപോകുന്ന അവസ്​ഥ. ടി എന്നാല്‍ ടൈം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stroketreatment
Next Story