ഖത്തർ ക്ലീൻ പദ്ധതി ആദ്യഘട്ടം പൂർണവിജയം
text_fieldsഖത്തർ ക്ലീൻ പദ്ധതിയുടെ ഒന്നാം വാർഷികാഘോഷത്തിൻെറ ഭാഗമായി രാജ്യത്ത് ആദ്യമായി ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് നേടിയ ഡബ്ല്യൂ ദോഹ ഹോട്ടലിൽ ക്യൂ.എൻ.ടി.സി സെക്രട്ടറി ജനറൽ അക്ബർ അൽ ബാകിർ സന്ദർശനം നടത്തിയപ്പോൾ. പദ്ധതി ഒരുവർഷം പൂർത്തിയായപ്പോൾ ഖത്തറിലെ എല്ലാ ഹോട്ടലുകളും ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്
ദോഹ: ഖത്തർ ക്ലീൻ പദ്ധതിയുടെ ആദ്യഘട്ടം പൂർണവിജയം. ദേശീയ വിനോദസഞ്ചാര കൗൺസിൽ (ക്യൂ.എൻ.ടി.സി), പൊതുജനാരോഗ്യമന്താലയം എന്നിവയുടെ സംയുക്ത പദ്ധതിയാണിത്. പദ്ധതിക്ക് കീഴിൽ രാജ്യത്തെ എല്ലാ ഹോട്ടലുകളും ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞു.കോവിഡിൻെറ സാഹചര്യത്തിൽ ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് നേടുന്ന ഹോട്ടലുകൾക്ക് പ്രത്യേക ഇളവുകളുണ്ട്.
ഇതോടെ കോവിഡ് പ്രതിരോധ രംഗത്തും ക്യൂ.എൻ.ടി.സി വൻ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 2020 ജൂണിലാണ് പദ്ധതി തുടങ്ങിയത്. ഹോട്ടലുകളുെട വൃത്തിയുടെ കാര്യത്തിൽ ഏറ്റവും മികച്ച ഗുണനിലവാരം സൂക്ഷിക്കുകയും പൂർണമായും അണുമുക്തമായ സേവനം എല്ലാമേഖലയിലും നൽകുകയും അതുവഴി ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ദോഹ ഹോട്ടലാണ് ഖത്തറിൽ ആദ്യമായി ക്ലീൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്നത്.
പദ്ധതിയുടെ ഒന്നാംവാർഷികം ആേഘാഷത്തിൽ ക്യൂ.എൻ.ടി.സി സെക്രട്ടറി ജനറൽ അക്ബർ അൽ ബാകിർ ഹോട്ടലിൽ സന്ദർശനം നടത്തിയാണ് ആഘോഷത്തിൽ പങ്കാളിയായത്. സി.ഒ.ഒ. ബെർതോൾഡ് ട്രെങ്കലും ഹോട്ടൽ സന്ദർശിച്ചു. ഖത്തറിലെ എല്ലാ ഹോട്ടലുകളും ക്ലീൻസർട്ടിഫിക്കറ്റ് നേടിയ പശ്ചാത്തലത്തിൽ പദ്ധതി റെസ്റ്റാറൻറുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിന് ശേഷം ഗതാഗത, ചെറുകിടവ്യാപാര, സാംസ്കാരിക മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
എല്ലാഹോട്ടലുകളും ക്ലീൻ സർട്ടിഫിക്കറ്റ് നേടിയത് പദ്ധതിയുടെ വിജയമാണെന്നും ഈ സന്ദർഭത്തിൽ എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും വിവിധ മേഖലകളുമായി സഹകരിച്ച് കഴിഞ്ഞ വർഷം കഠിനപരിശ്രമമാണ് നടത്തിയതെന്നും അക്ബർ അൽ ബാകിർ പറഞ്ഞു. രാജ്യത്ത് എത്തുന്നവർ െക്കല്ലാം ഇതിലൂടെ അന്താരാഷ്ട്ര ഗുണനിലവാരവമുള്ള മികച്ച സൗകര്യങ്ങളാണ് ഖത്തർ ഉറപ്പാക്കുന്നത്.
എന്താണ് ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് പദ്ധതി?
കോവിഡ് സാഹചര്യത്തിലാണ് രാജ്യത്തെ മുഴുവൻ ഹോട്ടലുകളും അണുമുക്തമെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക പദ്ധതിയുമായി ആരോഗ്യമന്ത്രാലയവും ഖത്തർ നാഷനൽ ടൂറിസം കൗൺസിലും രംഗത്ത്വന്നത്. കോവിഡ്–19 പ്രതിസന്ധിക്ക് ശേഷം വിനോദസഞ്ചാര മേഖലയിലേക്കുള്ള സന്ദർശകരുടെ തിരിച്ചുവരവ് ലക്ഷ്യമിട്ടാണിത്. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിക്കുക.അണുമുക്തി, ശുചീകരണ മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാപനങ്ങളിലെ ഹോസ്പിറ്റാലിറ്റി ജീവനക്കാരുടെയും അതിഥികളുടെയും സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ഹോട്ടലുകൾ സ്വതന്ത്രമായി സ്വീകരിച്ച കോവിഡ്–19 പ്രതിരോധ മാർഗങ്ങൾക്ക് പുറമേ ആരോഗ്യമന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങളും ഇതിൽ ഉൾപ്പെടും. ഇത് നടപ്പാക്കുന്നതോടെ ഹോട്ടലുകൾക്ക് ഖത്തർ ക്ലീൻ സാക്ഷ്യപത്രം ലഭിക്കും. www.qatarclean.com എന്ന വെബ്സൈറ്റിലാണ് വിവിധ സ്ഥാപനങ്ങൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടത്. ആവശ്യമായ ഫോറം ഡൗൺലോഡ് ചെയ്യുകയും വിവരങ്ങൾ നൽകി പൂരിപ്പിച്ചതിന് ശേഷം restaurants@qatarclean.qa എന്ന വിലാസത്തിൽ അയക്കുകയും ചെയ്യണം.ഈ അപേക്ഷ ബന്ധപ്പെട്ട അതോറിറ്റി പരിശോധിക്കും. മാദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കും. വീഴ്ചവരുത്തിയാൽ ഹോം ഡെലിവറി, ടേക് എവേ എന്നിവക്ക് മാത്രമായിരിക്കും ഹോട്ടലുകൾക്ക് അനുമതി ഉണ്ടാകുക.
ക്ലീൻ സർട്ടിഫിക്കറ്റുള്ള ഹോട്ടലുകൾക്ക് കോവിഡ് ഇളവുകൾ
ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റുള്ള ഹോട്ടലുകൾക്കും റെസ്റ്റാറൻറുകൾക്കും വിവിധ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുണ്ട്. ഇൗ സ്ഥാപനങ്ങൾക്ക് നിശ്ചിത ശതമാനം ഉപഭോക്താക്കൾക്ക് അകത്തേക്ക് പ്രവേശനം നൽകി ഭക്ഷണം വിളമ്പാം.
എന്നാൽ, ഉപഭോക്താക്കൾ വാക്സിൻ സ്വീകരിച്ചവരായിരിക്കണം.റസ്റ്റാറൻറുകളിലും കഫേകളിലും ഭക്ഷണം നൽകുന്നത് തുറസ്സായ സ്ഥലങ്ങളിലാണെങ്കിൽ ക്ലീന്‍ സര്‍ട്ടിഫിക്കറ്റോടെ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
അകത്താണെങ്കില്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം.വാണിജ്യമന്ത്രാലയത്തിൻെറ അനുമതി മാത്രമേ ഉള്ളൂവെങ്കില്‍ തുറന്ന ഇടങ്ങളില്‍ 30 ശതമാനം പേർക്കും ഇന്‍ഡോറില്‍ 15 ശതമാനം പേർക്കുമാണ് പ്രവേശനാനുമതി. എല്ലാ ഉപഭോക്താക്കളും വാക്സിനെടുത്തവരായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

