ഫാൽക്കൺ പ്രദർശനം ഇന്ന് സമാപിക്കും
text_fieldsദോഹ: നാലു ദിവസം പിന്നിട്ട കതാറ സ്ഹൈൽ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് ശനിയാഴ്ച സമാപനം. ഖത്തർ ഉൾപ്പെടെ 19 രാജ്യങ്ങളിലെ 190ഓളം കമ്പനികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പ്രദർശനത്തിൽ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, പ്രമുഖ വ്യക്തികൾ ഉൾപ്പെടെ സന്ദർശകരായെത്തി. ഫാൽക്കൺ പക്ഷികളുടെ ലേലം മുതൽ, വേട്ടക്കുള്ള ഉപകരണങ്ങൾ, വാഹനങ്ങൾ, ഫാൽക്കൺ സംരക്ഷണത്തിനുള്ള സംവിധാനങ്ങൾ, കലാപ്രദർശനങ്ങൾ എന്നിവയും ഉൾപ്പെടുന്നതാണ് പ്രശസ്തമായ ഫാൽക്കൺ മേള.
ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. ഫലഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി കഴിഞ്ഞ ദിവസം പ്രദർശന വേദി സന്ദർശിച്ചു. ഓരോ വർഷവും കൂടുതൽ കമ്പനികളുടെ പങ്കാളിത്തവും വിപുലമായ സംവിധാനങ്ങളുമായി വികസിക്കുന്ന ഫെസ്റ്റ് കൂടുതൽ ശ്രദ്ധേയമായി മാറുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

