രക്തദാന ക്യാമ്പ് നടത്തി ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിെൻറ ഭാഗമായിരുന്നു പരിപാടി
text_fieldsസി.ഐ.സി നടത്തിയ രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ദോഹ: 'വെളിച്ചമാവുക'എന്ന പ്രമേയത്തിൽ സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിെൻറ ഭാഗമായി റയ്യാൻ സോൺ ഹമദ് മെഡിക്കൽ കോർപറേഷെൻറ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ഹമദ് മൊബൈൽ യൂനിറ്റ് വഴി നടന്ന ക്യാമ്പിൽ വനിതകളടക്കം നിരവധി പേർ പങ്കെടുത്തു. സോണൽ പ്രസിഡൻറ് അബ്ദുൽ ഹമീദ് എടവണ്ണ നേതൃത്വം നൽകി. ഭാരവാഹികളായ അഹമ്മദ് ഷാഫി, എം.എം. അബ്ദുൽ ജലീൽ, റഫീഖ് തങ്ങൾ, സിദ്ദിഖ് വേങ്ങര, ടി.കെ. താഹിർ, ഇ.കെ. ഫഹദ്, മുഹമ്മദ് റഫീഖ്, പി.എച്ച്. ശിഹാബുദ്ദീൻ, മുഹമ്മദ് ജിഹാദ്, വി.ഒ.സി. സാജിർ, മുഹമ്മദ് ഹനീഫ, സർതാജ് നേതൃത്വം നൽകി.

