ഖത്തറിൽ ഈവനിങ് ബാച്ച് പഠന സംവിധാനം വിപുലീകരിച്ചു; 37 സ്വകാര്യ സ്കൂളുകളിൽ കൂടി ഈവനിങ് ബാച്ച് അനുവദിച്ചു
text_fieldsദോഹ: സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് ഖത്തറിലെ 37 സ്വകാര്യ സ്കൂളുകളിലേക്ക് കൂടി ഈവനിങ് ബാച്ച് പഠന സംവിധാനം വ്യാപിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പാക്കുകയും കുടുംബങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ പഠന അവസരങ്ങൾ ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിലാണ് കൂടുതൽ ഈവനിങ് ബാച്ച് ക്ലാസുകൾ നടത്തുന്നത്. ഈവനിങ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്രഭാത ക്ലാസുകളിലെ അതേ നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് ലഭിക്കുക. ഒരേ പാഠ്യപദ്ധതിയും ഒരേ അക്കാദമിക് മാനദണ്ഡങ്ങളും ഇവിടെയും ബാധകമായിരിക്കും. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിനായി സമാനമായ പരിശോധനകളും വിലയിരുത്തലുകളും തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
പ്രഭാത ഷിഫ്റ്റിലെ എല്ലാ സീറ്റുകളും നിറഞ്ഞ ശേഷവും പ്രവേശന ആവശ്യം തുടരുന്ന സാഹചര്യത്തിലാണ് ഒരു സ്വകാര്യ സ്കൂളിന് ഈവനിങ് ഷിഫ്റ്റ് നടത്താൻ അനുമതി നൽകുക. യഥാർത്ഥ വിദ്യാഭ്യാസ ആവശ്യകതയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തരം അനുമതികൾ നൽകുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

