Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഊർജ്ജ മേഖലയെ രാഷ്ട്രീയ സംഘർഷങ്ങളിൽ നിന്ന് മുക്തമാക്കണം; ഖത്തർ

text_fields
bookmark_border
ഊർജ്ജ മേഖലയെ രാഷ്ട്രീയ സംഘർഷങ്ങളിൽ നിന്ന് മുക്തമാക്കണം; ഖത്തർ
cancel

ദോഹ: ഊർജ്ജ മേഖലയെ രാഷ്ട്രീയത്തിൽ നിന്നും പ്രാദേശിക സംഘർഷങ്ങളിൽ നിന്നും മുക്തമായി നിർത്തുന്ന പുതിയൊരു 'ആഗോള ഊർജ്ജ ക്രമം' രൂപീകരിക്കാൻ ആഹ്വാനം ചെയ്ത് ഖത്തർ. റിയാദിൽ നടന്ന 17ാമത് ഇന്റർനാഷണൽ എനർജി ഫോറത്തിന്റെ മന്ത്രിതല യോഗത്തിലാണ് ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒ.യുമായ സഅദ് ബിൻ ഷെരീദ അൽ കഅബി ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.

ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പിന് ഊർജ്ജ സുരക്ഷ എത്രത്തോളം നിർണ്ണായകമാണോ അത്രത്തോളം അത് ഭൗമരാഷ്ട്രീയ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലോകത്തിലെ ഏറ്റവും ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്കാണ് വഴിതെളിച്ചത്. ഇത് ആഗോളതലത്തിൽ ഹൈഡ്രോകാർബൺ വിതരണത്തിന്റെ 20 ശതമാനത്തെയും ബാധിച്ചു.

മേഖലയിലെ നിരവധി ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങളാണുണ്ടായത്. ഇത് ആഗോള വിപണിയിൽ വൻ വിലക്കയറ്റവും അസ്ഥിരതയും സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് ഇപ്പോഴും കോടിക്കണക്കിന് ആളുകൾക്ക് വൈദ്യുതി ലഭ്യമല്ല. കൂടാതെ, കൃത്രിമ വളങ്ങൾ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് ലോകത്തെ 400 കോടിയോളം ജനങ്ങൾ കഴിയുന്നത്.

അതിനാൽ ഊർജ്ജ വിതരമത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ വസ്തുതകൾ ഊർജ്ജ കേന്ദ്രങ്ങളുടെ സുരക്ഷയും വിതരണത്തിന്റെ സുഗമമായ ഒഴുക്കും, ഊർജ്ജ മേഖലയെ രാഷ്ട്രീയ -സംഘർഷങ്ങളിൽ നിന്ന് മുക്തമായി നിനനിർത്തുക എന്നിവ കൂട്ടായ ഉത്തരവാദിത്തമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഊർജ്ജ സൗകര്യങ്ങൾ കേവലം സാമ്പത്തിക ആസ്തികളോ, സൈനിക ലക്ഷ്യങ്ങളോ ആയി മാറരുത്. സംഘർഷ സാഹചര്യങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഊർജ്ജ സുരക്ഷ രാജ്യങ്ങളെ തമ്മിൽ ഒന്നിപ്പിക്കാനാണ് ഉപയോഗിക്കേണ്ടത്, അതിനെ ഒരു ആയുധമാക്കുകയല്ല വേണ്ടതെന്നും സഅദ് ബിൻ ഷെരീദ അൽ കഅബി ഊന്നിപ്പറഞ്ഞു.

സംസാരത്തിനിടെ സൗദി അറേബ്യക്കും അവിടുത്തെ ഭരണ നേതൃത്വത്തിനും ജനങ്ങൾക്കും ഖത്തറിന്റെ പിന്തുണ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ ഊർജ്ജ മന്ത്രിമാർ, വ്യവസായ നേതാക്കൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The energy sector must be kept free from political conflicts: Qatar
Next Story