ഖത്തർ ഇന്ത്യൻ എംബസി ഇനി രാവിലെ എട്ടു മുതൽ
text_fieldsഇന്ത്യൻ എംബസി
ദോഹ: ഒക്ടോബർ ഒന്നു മുതൽ ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തിസമയത്തിൽ മാറ്റം. ദിവസവും ഒരു മണിക്കൂർ നേരത്തേ എംബസി ഓഫിസ് പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. രാവിലെ എട്ടു മുതൽ വൈകീട്ട് 4.30 വരെയാണ് പുതിയ പ്രവൃത്തിസമയം. നേരത്തേ രാവിലെ ഒമ്പതു മുതൽ 5.30 വരെയായിരുന്നു എംബസിയുടെ പ്രവൃത്തിസമയം.
ഇത് ഒരു മണിക്കൂർ നേരത്തേതന്നെയായി മാറുന്നത് വിവിധ തുറകളിലുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഉപകാരപ്രദമാകും. കോൺസുലാർ സേവനങ്ങളുടെ സമയവും എംബസി പ്രസിദ്ധീകരിച്ചു. രാവിലെ എട്ടു മുതൽ 11.15 വരെയാണ് വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയം. പാസ്പോർട്ട്, വിസ, പി.സി.സി ഉൾപ്പെടെ രേഖകളുടെ വിതരണം ഉച്ച രണ്ടു മുതൽ 4.15 വരെയായിരിക്കും.
ഇന്ന് എംബസി അവധി
ദോഹ: നബിദിനം പ്രമാണിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര സർക്കാറിലെ പൊതു അവധി പ്രകാരമാണ് സെപ്റ്റംബർ 28ന് ഖത്തറിലെ ഇന്ത്യൻ എംബസിക്കും അവധി പ്രഖ്യാപിച്ചത്. ഈ ദിവസം കോൺസുലാർ സേവനങ്ങൾ ലഭ്യമായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

