ദോഹ പുസ്തകമേളക്ക് കൊടിയിറങ്ങി
text_fieldsദോഹ പുസ്തകമേളയിൽനിന്ന്
ദോഹ: വായനയുടെ വസന്തകാലമായ പത്തുദിനങ്ങൾ സമ്മാനിച്ച് 32ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് കൊടിയിറങ്ങി. ജൂൺ 12ന് തുടങ്ങിയ പുസ്തകമേള ബുധനാഴ്ചയോടെ സമാപിച്ചു.ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നായി 37ഓളം രാജ്യങ്ങളും 500ലേറെ പ്രസാധകരും പങ്കാളികളായ മേളയിൽ ഇത്തവണ വർധിച്ച വായനക്കാരുടെ പങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
സാഹിത്യ ചർച്ചകളും സമകാലിക വിഷയങ്ങളിലെ സെമിനാറുകളും വിവിധ പുസ്തകങ്ങളുടെ പ്രകാശനവും എഴുത്തുകാരും കവികളുമായുള്ള സംവാദങ്ങളുമായി സജീവമായ പത്തുനാളത്തെ അറിവിന്റെ ഉത്സവത്തിനാണ് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ സമാപനമാവുന്നത്.
ഖത്തരി, അറബ്, വിദേശ പ്രസാധകസ്ഥാപനങ്ങൾ, സർക്കാർ ഏജൻസികളുടെ പ്രസിദ്ധീകരണാലയങ്ങൾ, അറബ്, അന്താരാഷ്ട്ര ഏജൻസികളുടെ പവിലിയനുകൾ, വിവിധ എംബസി പവിലിയൻ എന്നിവയും വിവിധ രാജ്യങ്ങളിൽനിന്നുള്ള സാംസ്കാരിക പരമ്പരാഗത പ്രദർശനങ്ങളും പുസ്തകമേളയുടെ ഭാഗമായുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

