ഗോളുകൾ പെയ്ത ദിനം
text_fieldsഏഷ്യൻ കപ്പിൽ ഹോങ്കോങ്ങിനെതിരെ ഗോൾ നേട്ടം ആഘോഷിക്കുന്ന യു.എ.ഇ താരങ്ങൾ
ഇന്നത്തെ കളികൾ
2.30pm ദക്ഷിണ കൊറിയ x ബഹ്റൈൻ (ജാസിം ബിൻ ഹമദ് സ്റ്റേഡിയം)
5.30pm ഇന്തോനേഷ്യ x ഇറാഖ് (അഹമ്മദ് ബിൻഅലി സ്റ്റേഡിയം)
8.30pm മലേഷ്യ x ജോർഡൻ (അൽ ജനൂബ് സ്റ്റേഡിയം)
ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ടീമിന് പിന്തുണയുമായെത്തിയ യു.എ.ഇ ആരാധകർ
ദോഹ: ഗ്രൂപ് ‘സി’യിലും ‘ഡി’യിലുമായി കളി മുറുകിയ ഞായറാഴ്ച ഏഷ്യൻ കപ്പ് വേദിയിൽ രണ്ടു കളിയിലായി പിറന്നത് പത്ത് ഗോളുകൾ. ഉച്ചയോടെ അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആരവങ്ങളുമായെത്തിയ ജപ്പാന്റെയും വിയറ്റ്നാമിന്റെയും ആരാധകര ആരവങ്ങൾക്കു നടുവിൽ അരങ്ങേറിയ മത്സരത്തിൽ 4-2നായിരുന്നു സാമുറായ് ബ്ലൂസ് വിയറ്റ്നാമിനെ തോൽപിച്ചത്.
അൽതുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനെത്തിയ ജപ്പാൻ ആരാധകർ
ഇരു പകുതികളിലുമായി പിറന്നത് ആറ് ഗോളുകൾ. തൊട്ടു പിറകെ, ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം ഇളക്കിമറിച്ച ഇമാറാത്തി ആരാധകപ്പടയുടെ നടുവിലായിരുന്നു യു.എ.ഇയുടെ പോരാട്ടം. കളിയുടെ സമസ്ത മേഖലയിലും ഹോങ്കോങ്ങിനെ വിറപ്പിച്ച യു.എ.ഇ 34ാം മിനിറ്റിൽ സുൽത്താൻ ആദിലിന്റെ പെനാൽറ്റിയിലൂടെ ലക്ഷ്യത്തിലേക്ക് പന്തയച്ചു തുടങ്ങി. ആദ്യ പകുതിയിൽ 1-0ത്തിന് പിരിഞ്ഞവർ, രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി. സായിദ് സുൽത്താനും, യഹ്യ അൽ ഗസാനിയും നേടിയ ഗോളുകളാണ് യു.എ.ഇക്ക് വിജയം സമ്മാനിച്ചത്. ഹോങ്കോങ്ങിനു വേണ്ടി ചാൻ സിയു ആശ്വാസ ഗോൾ കുറിച്ചു.
ജപ്പാനെതിരായ മത്സരത്തിൽ വിയറ്റ്നാം ആരാധകർ
ഇറാനെതിരായ മൽസരത്തിൽ ഫലസ്തീൻ ആരാധകർ
ബഹ്റൈന് ഇന്ന് കൊറിയൻ പരീക്ഷണം
ഏഷ്യൻ കപ്പിൽ ഗൾഫ് പ്രതിനിധികളിലൊന്നായ ബഹ്റൈൻ തങ്ങളുടെ ആദ്യമത്സരത്തിൽ തിങ്കളാഴ്ച ബൂട്ടുകെട്ടും. ഗ്രൂപ് ‘ഇ’യിൽ കരുത്തരായ ദക്ഷിണ കൊറിയക്കെതിരെയാണ് ലോകറാങ്കിങ്ങിൽ 86ാം സ്ഥാനക്കാരായ ബഹ്റൈൻ ബൂട്ടുകെട്ടുന്നത്. ഉച്ചക്ക് 2.30 മുതൽ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് കളി. ഗ്രൂപ് ‘ഡി’യിൽ ഇന്തോനേഷ്യ- ഇറാഖ് മത്സരത്തിന് വൈകീട്ട് 5.30ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഗ്രൂപ്പിലെ ആദ്യകളിയിൽ ജപ്പാൻ 4-2ന് വിയറ്റ്നാമിനെ തോൽപിച്ചിരുന്നു. രാത്രി 8.30നാണ് ഗ്രൂപ് ‘ഇ’യിൽ മലേഷ്യയും ജോർഡനും ഏറ്റുമുട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

