Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2026 8:34 AM IST Updated On
date_range 20 March 2026 8:34 AM ISTസംഘർഷം അവസാനിപ്പിക്കണം
text_fieldsbookmark_border
ദോഹ: മേഖലയിലെ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹമാൻ ബിൻ ജാസിം ആൽഥാനി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഊർജ കേന്ദ്രങ്ങൾക്കെതിരെയുള്ള ആക്രമണം വലിയ പരിസ്ഥിതി ആഘാതം ഉണ്ടാക്കും. നയതന്ത്ര സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം. റാസ് ലഫാൻ ആക്രമണത്തിൽ ആളപായമില്ല. എന്നാൽ, ഖത്തർ ജനതയുടെ ജീവനോപാധിക്കു മേലാണ് ആക്രമണം നടന്നത്. യുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ ഇസ്രായേലാണ് മേഖലയിൽ അസ്ഥിരതയുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

