Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോ​വി​ഡ് വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല; വേ​ണം അ​തി​ജാ​​ഗ്ര​ത
cancel
camera_alt

ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ

ദോഹ: രാജ്യത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ഭൂരിഭാഗവും നീക്കിയതോടെ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ പലരും വീഴ്​ച വരുത്തുന്നു. ഇതോടെ ചില ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണവും ഉയരുകയാണ്.'നിയന്ത്രണങ്ങൾ നീക്കുന്നതിന്​​ രോഗഭീഷണി ഇല്ലാതായി എന്ന്​ അർഥമില്ല. ചില കുടുംബങ്ങളിൽ ഒരാൾക്ക്​ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ കുടുംബാംഗങ്ങൾക്കിടയിലേക്ക്​ പടരാൻ സാധ്യതയുണ്ട്​. നിയന്ത്രണങ്ങൾ നീക്കിയതോടെ കുടുംബസന്ദർശനങ്ങളടക്കം വർധിക്കുകയാണ്​. സ്​നേഹപ്രകടനത്തിെൻറ ഭാഗമായി ആലിംഗനമടക്കം ചെയ്യുന്നത് രോഗം കൂടുന്നതിന്​ കാരണമാകുന്നുണ്ടെന്ന് പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കുടുംബാംഗങ്ങൾക്കിടയിലും സ്വദേശികൾക്കിടയിലും വിദേശ പ്രഫഷനലുകൾക്കിടയിലും കോവിഡ് പടരുന്നത്​ തുടരുകയാണെന്ന്​ അധികൃതർ നേരത്തേ മുന്നറിയിപ്പ്​ നൽകിയിരുന്നു.

നിയ​ന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി തുറന്ന ചില ജിംനേഷ്യങ്ങൾ, ​ഹെൽത്ത്​ ​ക്ലബുകൾ എന്നിവിടങ്ങളിൽ ഇതിനകം കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. ഈ സാഹചര്യങ്ങളിൽ അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നുമുണ്ട്​. സെപ്​റ്റംബർ ഒന്നുമുതൽ തുറന്നുപ്രവർത്തിച്ച ചില സ്​കൂളുകളിലും കോവിഡ്​ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്​ അതതിടങ്ങളിലെ ക്ലാസ്​ മുറികളും ചില ഭാഗങ്ങളും അടച്ചു. മറ്റു പ്രതിരോധനടപടികളും അധികൃതർ സ്വീകരിക്കുന്നുണ്ട്​.രാജ്യത്ത് ഒരേ കുടുംബാംഗങ്ങൾക്കിടയിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യം തുടരുകയാണെന്ന് കോവിഡ്-19 ദേശീയ സ്​ട്രാറ്റജിക് ഗ്രൂപ് അധ്യക്ഷൻ ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ പറയുന്നു.

പ്രതിദിനം സ്ഥിരീകരിക്കപ്പെടുന്ന മുഴുവൻ കേസുകളിലും പൊതുജനാരോഗ്യ മന്ത്രാലയം എപിഡെമിയോളജിക്കൽ ഇൻവെസ്​റ്റിഗേഷനും കോൺടാക്ട് േട്രസിങ്ങും സ്ഥിരീകരിക്കപ്പെടുന്ന കേസുകളിലധികവും ഒരേ കുടുംബത്തിൽനിന്നുള്ളവർക്കാണ്​. രോഗബാധയുള്ള ഒരംഗം കുടുംബ സന്ദർശനങ്ങളിലോ കുടുംബ സംഗമങ്ങളിലോ പങ്കെടുക്കുന്നതാണ് ഇതിനു പ്രധാന കാരണം. കുടുംബ സന്ദർശനങ്ങളിൽ അധിക പേരും സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയാണ്​.പൊതുവിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. എന്നാൽ, സ്വദേശികൾക്കിടയിലും പ്രവാസികളായ പ്രഫഷനലുകൾക്കിടയിലും രോഗം പടരുന്നത് ആശങ്കയുയർത്തുന്നു​.

രോഗവ്യാപനത്തിെൻറ ഉയർന്ന ഘട്ടത്തിൽ യുവ തൊഴിലാളികൾക്കിടയിലായിരുന്നു രോഗം കണ്ടെത്തിയിരുന്നത്. അവരിലധികവും രോഗമുക്തി നേടി. വളരെ കുറച്ചുപേർക്കു മാത്രമേ ആശുപത്രിയിലഭയം തേടേണ്ടി വന്നുള്ളൂ. രാജ്യത്ത് വീണ്ടും രോഗവ്യാപനം സംഭവിക്കുകയാണെങ്കിൽ നിയന്ത്രണങ്ങൾ വീണ്ടും സ്ഥാപിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യ മാസങ്ങളിലോ പ്രതിരോധ വാക്സിനുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ലോകാടിസ്ഥാനത്തിൽ ഏഴ് വാക്സിനുകൾ പരീക്ഷണത്തിെൻറ മൂന്നാം ഘട്ടത്തിലാണ്. ശരീരത്തിെൻറ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്സിനുകൾക്ക് സാധിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒക്ടോബറിനും ഡിസംബറിനും മധ്യത്തോടെ ഇതിെൻറ അന്തിമ ഫലം പുറത്തുവരുമെന്നും അതുവരെ പ്രതിരോധനടപടികൾ കർശനമായി പാലിക്കുകയല്ലാതെ നിർവാഹമില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, രാജ്യത്ത് തീവ്രത കുറഞ്ഞ കോവിഡ്-19െൻറ രണ്ടാം തരംഗത്തിന് സാധ്യതയുണ്ട്​. രണ്ടാംവരവുണ്ടായാൽ മുമ്പത്തേതിനെക്കാൾ തീവ്രത കുറവായിരിക്കും. കൃത്യസമയത്ത് കാര്യക്ഷമമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതിനാലാണിത്​.ഈ വർഷം മേയ്​ മധ്യത്തോടെ തുടങ്ങി ജൂൺ അവസാനം വരെ രാജ്യത്തുണ്ടായ കോവിഡ് രോഗവ്യാപനത്തിെൻറ തോത് വളരെ വലുതായിരുന്നു. അത്തരത്തിൽ ഇനി പ്രതീക്ഷിക്കുന്നില്ല.കോവിഡ് കേസുകളുടെ എണ്ണത്തിൽ ഉയർച്ച താഴ്​ച്ചകളോടെ ഈ വർഷം അവസാനം വരെ രോഗവ്യാപനം നിലനിൽക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.

ഇന്നലെയും 300 കടന്ന്

ചൊവ്വാഴ്ച ഖത്തറിൽ 313 പേർക്കുകൂടിയാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 226 പേർ രോഗമുക്തി നേടി. ആകെ രോഗികൾ 2940​. ചൊവ്വാഴ്​ച മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ മരണം 211​. ചൊവ്വാഴ്ച 4596 പേരെയാണ് പരിശോധിച്ചത്​. ആകെ 7,34,141 പേരെ പരിശോധിച്ചപ്പോൾ 1,23,917 പേർക്കാണ്​ വൈറസ്​ബാധ സ്ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾ​െപ്പടെയാണിത്​. ആകെ 1,20,766 പേർക്കാണ്​ രോഗമുക്തി​. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്​ 418 പേരാണ്​. 66 പേർ തീവ്രപരിചരണവിഭാഗത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story