സി.ബി.എസ്.ഇ പത്താം തരം പരീക്ഷ റദ്ദാക്കിയത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളെ ബാധിക്കും
text_fieldsസ്കൂൾ വിദ്യാർഥികളുടെ ശരീര താപനില പരിശോധിക്കുന്നു (ഫയൽ ചിത്രം)
ദോഹ: ഇന്ത്യയിൽ കോവിഡ്-19 കേസുകൾ വർധിച്ചതിനെ തുടർന്ന് സി.ബി.എസ്.ഇ പത്താം തരം പരീക്ഷ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷ മാറ്റിവെക്കുകയും ചെയ്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ തീരുമാനം ഖത്തറിലെ ഇന്ത്യൻ സ്കൂളുകളെ പ്രതികൂലമായി ബാധിക്കും. ഖത്തറിലെ അധിക ഇന്ത്യൻ സ്കൂളുകളും പിന്തുടരുന്നത് സി.ബി.എസ്.ഇ പാഠ്യപദ്ധതിയാണ്. ഇതിനാൽ കേന്ദ്രമന്ത്രാലയ തീരുമാനം ഈ സ്കൂളുകളെ ബാധിക്കും.
സി.ബി.എസ്.ഇയിൽനിന്ന് ഇതുവരെ പുതിയ തീരുമാനം സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സി.ബി.എസ്.ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്കെല്ലാം ഇത് ബാധകമാകുമെന്നും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ പറഞ്ഞു.
ഇേൻറണൽ മാർക്കിെൻറ അടിസ്ഥാനത്തിലായിരിക്കും പുതിയ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഫലപ്രഖ്യാപനം നടത്തുക. എന്നാൽ, ഏതെങ്കിലും വിദ്യാർഥിക്ക് ഫലത്തിൽ അതൃപ്തി ഉണ്ടായാൽ കോവിഡ്-19 സാഹചര്യം മാറുന്നതിനനുസരിച്ച് മറ്റൊരവസരത്തിൽ പരീക്ഷ എഴുതാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരേത്ത അറിയിച്ചിരുന്നു.
അതേസമയം, പ്ലസ് ടു പരീക്ഷ സംബന്ധിച്ച് അന്തിമ തീരുമാനം ജൂൺ ഒന്നിനു ശേഷമായിരിക്കും പുറത്തുവിടുക. ജൂൺ ഒന്നിന് സാഹചര്യങ്ങൾ വിലയിരുത്തിയശേഷം പുതുക്കിയ പരീക്ഷ തീയതി സ്കൂളുകളെ അറിയിക്കും. പത്താം തരം, പ്ലസ് ടു പരീക്ഷകൾ മേയ് നാലിന് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

