പുസ്തകം പ്രകാശനം ചെയ്തു
text_fieldsഹിമ ഫാത്തിമ എഴുതിയ ‘ദ സ്റ്റോറി ഓഫ് സ്ട്രമാനോ സ്റ്റേഷൻ’ നോവൽ ഡോ. ഹമീദ ഖാദർ പ്രകാശനം നിർവഹിക്കുന്നു
ദോഹ: ഖത്തർ എം.ഇ എസ് ഇന്ത്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി ഹിമ ഫാത്തിമ എഴുതിയ ‘ദ സ്റ്റോറി ഓഫ് സ്ട്രമാനോ സ്റ്റേഷൻ’ എന്ന നോവൽ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ പ്രകാശനം ചെയ്തു. സെക്ഷൻ ഹെഡ് സുപ്രിയ ചൗധരി, ഇംഗ്ലീഷ് വിഭാഗം മേധാവി റമീഷ് ഫാത്വിമ ശൈഖ് അബ്ദുല്ല, ക്ലാസ് ടീച്ചർ സുനില രാജ്കുമാർ തുടങ്ങിയവരും കുട്ടികളും പങ്കെടുത്തു. സ്പേസ് സ്റ്റേഷനിൽ അകപ്പെട്ടുപോയവരെ സാഹസികമായി രക്ഷപ്പെടുത്തുന്നതാണ് കഥാസാരം. ഒരു കൊച്ചുകുട്ടിയുടെ സ്വപ്നത്തിലൂടെ വികസിക്കുന്ന നോവൽ ലളിതമായ അവതരണശൈലികൊണ്ടും ഭാവനകൊണ്ടും ശ്രദ്ധേയമാണ്. മലപ്പുറം ജില്ലയിലെ വാണിയമ്പലം സ്വദേശിയായ ഹിമ ഫാത്വിമ ദോഹയിൽ രക്ഷിതാക്കളോടൊപ്പം താമസിക്കുന്നു. രണ്ട് സഹോദരങ്ങളുണ്ട്.

